31.34 കോടിയുടെ 30 കേര പദ്ധതികള്‍ക്ക് അനുമതി

മംഗളൂരു: കേരോല്‍പന്ന നിർമാണം, സംസ്കരണം, ഗവേഷണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര വികസന ബോര്‍ഡ് ടെക്നോളജി മിഷന്‍ 31.34 കോടി രൂപയുടെ 30 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇതില്‍ എട്ട് ഗവേഷണ പദ്ധതികളും ശേഷിക്കുന്നവ സംസ്കരണ, ഉല്‍പന്ന വൈവിധ്യവത്കരണം ലക്ഷ്യമിടുന്നവയുമാണ്. കര്‍ണാടകയില്‍ പ്രതിദിനം 45000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള രണ്ട് െഡഡിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ യൂനിറ്റ്, പ്രതിദിനം 20000 നാളികേരം സംസ്കരിച്ച് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ വെളിച്ചെണ്ണ എന്നിവ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സമഗ്ര യൂനിറ്റ്, പ്രതിദിനം 15000 കരിക്ക് സംസ്കരിച്ച് കരിക്കിന്‍വെള്ളം കുപ്പിയിലാക്കി സൂക്ഷിക്കുന്ന യൂനിറ്റ്, പ്രതിദിനം 20 മെട്രിക് ടണ്‍ ചിരട്ടക്കരി ഉല്‍പാദിപ്പിക്കുന്ന ഷെല്‍ ചാര്‍ക്കോള്‍ യൂനിറ്റ് എന്നിവക്കാണ് അനുമതി. കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ തേജസ്വിനി കോക്കനട്ട് കമ്പനിക്ക് പ്രതിദിനം 15000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള വെളിച്ചെണ്ണ യൂനിറ്റ്, കണ്ണൂര്‍ അഞ്ചരക്കണ്ടി കേരകര്‍ഷക സംഘങ്ങള്‍ക്ക് പ്രതിദിനം 12000 നാളികേരം സംസ്കരിച്ച് ഡെഡിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ വെളിച്ചെണ്ണ എന്നിവ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സമഗ്ര സംസ്കരണ യൂനിറ്റ് എന്നിവക്ക് അനുമതിയായി. കണ്ണൂര്‍, വയനാട്, മലപ്പുറം മേഖലകളില്‍ പ്രതിദിനം 30000 സംസ്കരണ ശേഷിയുള്ള മൂന്ന് കൊപ്ര െഡ്രയര്‍ യൂനിറ്റുകള്‍, കോട്ടയം ജില്ലയില്‍ ഗ്രാമക്കാട് കേരകര്‍ഷക സംഘത്തിന് പ്രതിദിനം 15000 തേങ്ങ ചിരകി ശീതീകരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്ന യൂനിറ്റ് എന്നിവക്കും അനുമതി നല്‍കി. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി.എന്‍.എസ്. മൂർത്തി, കേരള കൃഷി ഡെപ്യൂട്ടി സെക്രട്ടറി എ.ടി. ഷിബു, കാസര്‍കോട് സി.പി.സി.ആര്‍.ഐ ശാസ്ത്രജ്ഞന്‍ ഡോ. കെ.ബി. ഹെബ്ബാര്‍, കൊച്ചി ഡി.എം.ഐ കാര്‍ഷിക വിപണന ഉപദേഷ്ടാവ് പി.കെ. ഹമീദ് കുട്ടി, തിരുവനന്തപുരം നബാര്‍ഡ് മേഖല ഓഫിസ് ഡെപ്യൂട്ടി ജനറല്‍ മാേനജര്‍ ഡോ. കെ. ഉഷ, ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് കൊച്ചി മേഖല ചീഫ് മാേനജര്‍ എസ്.അയ്യപ്പന്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. എം. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ അംഗങ്ങളായ സമിതിയാണ് പദ്ധതികള്‍ അംഗീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.