നാഗസാക്കി ദിനം ആചരിച്ചു

മാഹി: പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ചിത്രകലാധ്യാപകൻ കെ.കെ. സനൽകുമാറി​െൻറ നേതൃത്വത്തിൽ അണുബോംബ് ദുരന്തത്തി​െൻറ ഇൻസ്റ്റലേഷനും നാഗസാക്കി ദിനാചരണവും നടത്തി. ദിനാചരണത്തി​െൻറയും ഇൻസ്റ്റലേഷൻ ചിത്രീകരണത്തി​െൻറയും ഉദ്ഘാടനം പരിസ്ഥിതി ഫോട്ടോഗ്രാഫർ സുനിൽകുമാർ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി. ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു. കെ.പി. ഹരീന്ദ്രൻ, കെ.വി. മുരളീധരൻ, െജയിംസ് സി. ജോസഫ്, ആദിത്യ വിനോദ്, നിർമാല്യ അനൂപ് എന്നിവർ സംസാരിച്ചു. വിഷ്ണുപ്രിയ, അഭിരാഗ്, യു. നന്ദന, ടീന ആദർശ്, ശരുൺ എന്നിവർ നേതൃത്വം നൽകി. ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ യുദ്ധവിരുദ്ധ സന്ദേശവുമായി നാഗസാക്കിദിനം ആചരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. യദുനന്ദ്, കെ. ജസീറ, ടി.വി. സജിത, ടി.എം. സജീവൻ, സബിന നാണു, കെ.പി. സനിദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.