വിവാഹദിനത്തിൽ വീട്ടിൽനിന്ന് 35 പവനും പണവും കവർന്നു

പഴയങ്ങാടി: വിവാഹം നടന്ന വീട്ടിൽനിന്ന് 35 പവ​െൻറ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്നു. പഴയങ്ങാടി റെയിൽേവ സ്റ്റേഷനടുത്തുള്ള എസ്.വി. മുഹമ്മദി​െൻറ വീട്ടിൽനിന്നായിരുന്നു ആഭരണങ്ങളും പണവും കവർന്നത്. മുഹമ്മദി​െൻറ മക​െൻറ വിവാഹത്തിനെത്തിയ ആളുടെ 30,000 രൂപയാണ് മുറിയിൽനിന്ന് മോഷണംപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് വീടി​െൻറ മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ച 13 വളകളും രണ്ടു നക്ലസുകളും കവർന്നതായി കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ പി.ബി. സജീവി​െൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.