മൈനോറിറ്റി കോച്ചിങ്​ സെൻറർ മാറ്റാനുള്ള നീക്കം: എം.എൽ.എ മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി

കാസർകോട്: ന്യൂനപക്ഷ ഉദ്യോഗാർഥികൾക്കുവേണ്ടിയുള്ള ചെർക്കളയിലെ മൈനോറിറ്റി കോച്ചിങ് സ​െൻറർ കാസർകോട് മണ്ഡലത്തിന് പുറത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രി, ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി. ജലീൽ എന്നിവർക്ക് നിവേദനം നൽകി. നല്ലനിലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സ​െൻറർ മാറ്റാനുള്ള കാരണമെന്തെന്ന് അറിയില്ലെന്നും സംസ്ഥാനത്തി​െൻറ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഇൗ സ്ഥാപനം മാറ്റുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.