കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തൽ; ചീഫ്​ ഫോറസ്​റ്റ്​ കൺസർവേറ്റർക്കെതിരെ കേസെടുക്കാൻ ഉത്തരവ്​

മംഗളൂരു: സാമൂഹിക വനവിഭാഗം അഡി. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അനിത അരീക്കലിനെത്തിരെ ഐ.ടി നിയമപ്രകാരം കേസെടുക്കാന്‍ മംഗളൂരു ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ഉത്തരവായി. 2004ല്‍ കുദ്രെമുഖില്‍ ജില്ല കൺസര്‍വേറ്ററുടെ ചുമതലവഹിച്ചപ്പോള്‍ കണ്‍സര്‍വേറ്റർ നിരെന്‍ ജയി​െൻറ കമ്പ്യൂട്ടറിലെ വിവരം ചോർത്തിയ സംഭവത്തിലാണ് കേസെടുക്കാൻ നിർദേശം. കുദ്രെമുഖ് ദേശീയ പാര്‍ക്കി‍​െൻറ ഹൃദയഭാഗത്ത് വന്‍തോതില്‍ നടക്കുന്ന ഇരുമ്പയിര്‍ ഖനനത്തിനെതിരെ കൺസർവേറ്റർ നിരെന്‍ ജയിൻ സ്വീകരിച്ച നിലപാടുകളും വിഷയത്തിൽ മാധ്യമശ്രദ്ധ ക്ഷണിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും ചില കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. ആ ഘട്ടത്തിലാണ് ജില്ല കണ്‍സര്‍വേറ്റര്‍ എന്ന പദവി ഉപയോഗിച്ച് അനിത ഇവരുടെ ഓഫിസ് റെയ്ഡ് ചെയ്ത് പേഴ്സനല്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഖനനംമൂലം ഭദ്രനദിക്ക് സംഭവിക്കുന്ന ആഘാതം ചൂണ്ടിക്കാട്ടുന്ന വിവരങ്ങള്‍ നിരെന്‍ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് അനിത അനധികൃതമായി റെയ്ഡ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന തരത്തിലാണ് കേസെടുക്കാൻ നിർദേശം. നിരെ‍​െൻറ കമ്പ്യൂട്ടറില്‍നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ആസ്പദമാക്കി അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍, ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ 2005ല്‍ ചിക്കമഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരെന് അനുകൂലവിധി പ്രസ്താവിച്ചിരുന്നു. അനിതയുടെ റെയ്ഡും മറ്റു നടപടികളും നിയമവിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.