കണിച്ചാര്‍ പഞ്ചായത്ത് ബസ്​സ്​റ്റാൻഡ്​​ നിര്‍മാണം അവസാനഘട്ടത്തിലേക്ക്

കേളകം: . ആറുമാസം മുമ്പ് ആരംഭിച്ച പ്രവൃത്തി ഓണത്തിനുമുമ്പായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വേള്‍ഡ് ബാങ്കി​െൻറ പിന്നാക്ക പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്. ബസ് കയറിയിറങ്ങുന്ന സ്ഥലത്തി​െൻറ കോണ്‍ക്രീറ്റ് പ്രവൃത്തിയും ബസ് യാര്‍ഡി​െൻറ നിര്‍മാണവുമാണ് ഇനിയുള്ളത്. രണ്ടുകോടി രൂപയാണ് വേള്‍ഡ് ബാങ്ക് പഞ്ചായത്തിന് നല്‍കിയത്. അതില്‍ മൂന്ന് അംഗൻവാടികളും ഒരു ഹോമിയോ ഡിസ്പെന്‍സറിയും ഉള്‍പ്പെടും. ഹോമിയോ ഡിസ്പെന്‍സറിയുടെയും അംഗൻവാടിയുടെയും നിര്‍മാണപ്രവൃത്തി പുരോഗമിക്കുകയാണ്. സ്റ്റാൻഡിനായി ഒന്നേകാല്‍ കോടിയാണ് നീക്കിവെച്ചത്. സ്റ്റാൻഡ് കെട്ടിടത്തി​െൻറ മുകള്‍വശത്ത് പഞ്ചായത്ത് ഓഫിസും നിര്‍മിക്കുന്നുണ്ട്. രണ്ടു ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.