ബാലകൃഷ്ണ​െൻറ ദുരൂഹ മരണം: കൊടുങ്ങല്ലൂർ പൊലീസ് ജാനകിയെ ചോദ്യം ചെയ്തു

പയ്യന്നൂർ: തളിപ്പറമ്പിലെ പരേതനായ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണ​െൻറ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്താൻ കൊടുങ്ങല്ലൂർ പൊലീസ് പയ്യന്നൂരിലെത്തി. തിങ്കളാഴ്ച പയ്യന്നൂരിലെത്തിയ പൊലീസ് രാമന്തളിയിലെത്തി ബാലകൃഷ്ണ​െൻറ ഭാര്യയെന്ന് അവകാശപ്പെടുന്ന കെ.വി. ജാനകിയെ ചോദ്യം ചെയ്തു. നേരത്തേ പയ്യന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാലകൃഷ്ണനെ ജാനകി വിവാഹം ചെയ്തുവെന്ന അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് പയ്യന്നൂർ സി.ഐ എം.പി. ആസാദി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പയ്യന്നൂരിലും തിരുവനന്തപുരത്തും കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും നടത്തിയ അന്വേഷണത്തി​െൻറ രേഖകൾ ജില്ല പൊലീസ് മേധാവി മുഖേന തൃശൂർ റൂറൽ എസ്.പിക്കു കൈമാറിയിരുന്നു. തുടർന്നാണ് ബാലകൃഷ്ണ​െൻറ ദുരൂഹ മരണം സംബന്ധിച്ച പുനരന്വേഷണത്തിന് കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിലെത്തി ജാനകിയെ ചോദ്യം ചെയ്തത്. കൊടുങ്ങല്ലൂർ പൊലീസ് തളിപ്പറമ്പിൽ അന്വേഷണം നടത്തിയ ശേഷമാണ് പയ്യന്നൂരിലെത്തിയത്. തളിപ്പറമ്പിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെക്കണ്ട് സംസാരിച്ചിരുന്നു. ബാലകൃഷ്ണ​െൻറ മരണം സംബന്ധിച്ച ചോദ്യത്തിന് വൈരുധ്യങ്ങളുള്ള മറുപടികളാണ് ജാനകി നൽകിയതെന്നാണ് വിവരം. മരണം സംബന്ധിച്ച് കൊടുങ്ങല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ പുനരന്വേഷണം ഊർജിതമാക്കുമെന്നറിയുന്നു. അതേസമയം, പ്രതികൾ വ്യാജ വിവാഹസർട്ടിഫിക്കറ്റുണ്ടാക്കി സ്വത്തു തട്ടിയെടുത്ത കേസി​െൻറ വിശദവിവരം തിങ്കളാഴ്ച കേസന്വേഷണത്തി​െൻറ ചുമതലയുള്ള പയ്യന്നൂർ സി.ഐ എം.പി.ആസാദ് ഹൈകോടതിയിൽ സമർപ്പിച്ചു. േപ്രാസിക്യൂഷൻ ഡയറക്ടർ ജനറൽ മുഖേനയാണ് കേസിലെ തെളിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്. കേസിലെ പ്രധാന പ്രതികളായ അഡ്വ. കെ.വി. ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹരജി നൽകിയതിനെ തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടിയിരുന്നു. തുടർന്നാണ് സി.ഐ തിങ്കളാഴ്ച എറണാകുളത്തെത്തി വിശദീകരണം നൽകിയത്. കോടതിയുടെ തീരുമാനമറിഞ്ഞതിനു ശേഷം മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളു. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസിലെ പ്രധാന പ്രതിയും ഷൈലജയുടെ സഹോദരിയുമായ കോറോം കിഴക്കേ വണ്ണാടിൽ ജാനകി (71)യെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാൽ, പയ്യന്നൂർ സി.ഐ എം.പി.ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.