ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച്​ സ്കൂൾ മതിൽ തകർന്നു

--------------ഒാടിെക്കാണ്ടിരുന്ന ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് സ്കൂൾ മതിൽ തകർന്നു. വിദ്യാർഥികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ദേശീയപാതക്കരികിലെ അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ മതിലാണ് തകർന്നത്. മംഗളൂരുവിൽ നിന്ന് സിമൻറ് കയറ്റി ചെർക്കള ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് സ്കൂളിന് മുന്നിൽ അപകടത്തിൽപെട്ടത്. ഊരിത്തെറിച്ച ചക്രം ദേശീയപാതയിൽനിന്ന് താളിപ്പടുപ്പ് മൈതാനത്തിലൂടെ ഉരുണ്ടുവന്ന് സ്കൂളി​െൻറ യു.പി വിഭാഗം ക്ലാസ് മുറികളുടെ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇളകിയ മതിൽ ഇടിഞ്ഞുവീഴാതെ നിന്നതിനാലാണ് ആളപായം ഒഴിവായത്. സ്കൂളിന് മുന്നിലെ ദേശീയപാതയിൽ അപകടങ്ങൾ പതിവാണ്. അമിത വേഗതയിൽ ഓടുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് സൂചന ബോർഡുകളോ സീബ്രാലൈനോ ഇവിടെയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂൾ പി.ടി.എ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കലക്ടർ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.