ദേശീയ വിരവിമുക്​ത ദിനാചരണം

കണ്ണൂർ: ദേശീയ വിരവിമുക്ത ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് 10ന് നടക്കുമെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് മയ്യിൽ ഐ.എം.എൻ.എസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിക്കും. ഫെബ്രുവരി 10ന് വിരമരുന്ന് കഴിച്ചവർ ഉൾപ്പെടെ ഒരു വയസ്സു മുതൽ 19 വയസ്സ് വരെയുള്ള 6,37,352 കുട്ടികൾക്കാണ് ദിനാചരണത്തി​െൻറ ഭാഗമായി 10ന് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യുന്നത്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, ആശ, അംഗൻവാടി പ്രവർത്തകർ എന്നിവർക്ക് ഇതിനായി പരിശീലനം നൽകി. 13 ആരോഗ്യ ബ്ലോക്കുകളിലും പരിപാടി വിജയകരമായി നടപ്പാക്കുന്നതിന് േപ്രാഗ്രാം ഓഫിസർമാർമാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുകളും ജില്ല ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിൽ അധ്യാപകർ, അംഗൻവാടി വർക്കർമാർ എന്നിവരാണ് ഗുളിക നൽകുക. ഒന്നു മുതൽ അഞ്ചു വയസ്സ് വരെ അംഗൻവാടിയിലും ആറു മുതൽ 19 വയസ്സുവരെയുള്ളവർക്ക് സ്കൂളുകളിലുമാണ് ഗുളിക വിതരണം ചെയ്യുക. രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം. രണ്ടുമുതൽ 19 വയസ്സ് വരെ ഒരു ഗുളിക ഉച്ച ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ആഗസ്റ്റ് 10ന് ഗുളിക കഴിക്കാൻ സാധിക്കാത്തവർക്ക് 17ന് നൽകും. സ്കൂളുകളിലും അംഗൻവാടികളിലും രജിസ്റ്റർ ചെയ്യാത്തവർക്കും അംഗൻവാടികളിൽ ഗുളിക നൽകും. മണ്ണിൽ കളിക്കുന്നതിലൂടെയും ശുചിത്വമില്ലാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലൂടെയും വിരകൾ ശരീരത്തിൽ പ്രവേശിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബി​െൻറ അളവ് കുറക്കുകയും കുട്ടികളിൽ വിളർച്ചക്കും പോഷണക്കുറവിനും തളർച്ചക്കും ഇടയാക്കും. ആറ് മാസത്തിലൊരിക്കൽ വിരമരുന്ന് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡി.എം.ഒ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ആർ.സി.എച്ച് ഓഫിസർ ഡോ. പി.എം. ജ്യോതി, മാസ് മീഡിയ ഓഫിസർ കെ.എൻ. അജയ്, ജൂനിയർ കൺസൾട്ടൻറ് ബിൻസി രവീന്ദ്രൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.