മട്ടന്നൂർ തെരഞ്ഞെടുപ്പ്​: പുറത്തുനിന്നുള്ളവർ 'കടക്ക്​ പുറത്ത്​'

കണ്ണൂർ: പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂർ നഗരസഭ വാർഡുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അന്യനാട്ടുകാരോട് അതിർത്തി വിട്ടുപോകാൻ തെരഞ്ഞെടുപ്പു കമീഷ​െൻറ ഉത്തരവ്. നഗരസഭക്കു പുറത്തുനിന്ന് എത്തിയ രാഷ്ട്രീയപാർട്ടി നേതാക്കളും പ്രവർത്തകരും പ്രചാരണപ്രവർത്തകരും ഇതിനകം നഗരസഭ അതിർത്തി വിട്ടുപോയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോടും ജില്ല പൊലീസ് മേധാവിയോടും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ ആവശ്യപ്പെട്ടു. കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകളിലും ൈഡ്ര ഡേ കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിൽ കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകളിൽകൂടി ൈഡ്ര ഡേ പ്രഖ്യാപിച്ചു. മട്ടന്നൂർ നഗരസഭ, കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവക്ക് പുറമെയാണിത്. തെരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയും വോട്ടെണ്ണൽദിനമായ ആഗസ്റ്റ് 10നും ഈ പ്രദേശങ്ങളിലെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ല കലക്ടർ അറിയിച്ചു. ഈ കാലയളവിൽ അനധികൃത മദ്യവിൽപനയും വിതരണവും കണ്ടെത്തി തടയുന്നതിന് ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ജില്ല കലക്ടർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.