പ്രവാസികൾ കരുതിവെപ്പുകൾക്ക് മുൻഗണന നൽകണം ^ഹംസ അബ്ബാസ്

പ്രവാസികൾ കരുതിവെപ്പുകൾക്ക് മുൻഗണന നൽകണം -ഹംസ അബ്ബാസ് കണ്ണൂർ: മണലാരണ്യത്തിൽ ഒഴുക്കുന്ന വിയർപ്പി​െൻറ സദ്ഫലം ജന്മനാട്ടിൽ പ്രതിഫലിപ്പിക്കാൻ പ്രവാസികൾ തീവ്രശ്രമം നടത്തണമെന്നും കരുതിവെപ്പുകൾക്ക് മുൻഗണന നൽകണമെന്നും ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി കണ്ണൂരിൽ നടത്തിയ പ്രവാസി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെ സമ്പാദ്യം സമൂഹത്തിന് ഉപാകരപ്പെടുന്ന നിലയിൽ പ്രേയാജനപ്പെടുത്തണം. സർക്കാർ തലത്തിലും സഹകരണ രംഗത്തും പ്രവാസികളുടെ കൂട്ടായ്മകൾ വ്യവസായ സംരംഭം തുടങ്ങണം. ചെറിയ സമ്പാദ്യക്കാർക്കും ഇത്തരം സംരംഭങ്ങളിൽ മുതൽമുടക്കി ഭാവി രൂപപ്പെടുത്താനവസരമുണ്ടാവും. പ്രവാസലോകത്തും ഇന്ത്യയിലും രൂപപ്പെട്ട പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ആത്മീയമായ കരുതിവെപ്പിലും വിശ്വാസികൾ മുഴുകണം. തിരിച്ചടികൾ എപ്പോഴും വരുമെന്ന മുൻകരുതലും അത് നേരിടാനുള്ള മനക്കരുത്തും ദൈവവിശ്വാസത്തി​െൻറ അടിത്തറയിലേ രൂപപ്പെടുകയുള്ളൂവെന്നും അദ്ദേഹം ഉണർത്തി. ജമാഅത്തെ ഇസ്ലാമി മുൻ ജില്ല പ്രസിഡൻറ് സി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. കേരള ശൂറ അംഗം പി.പി. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. അന്ത്രു മൗലവി, വി.കെ. കുട്ടു, കെ.എം. മൊയ്തീൻ കുഞ്ഞി, ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ്, വനിത വിഭാഗം ജില്ല പ്രസിഡൻറ് പി.ടി.പി. സാജിദ, വിവിധ പ്രവാസി ഗ്രൂപ്പുകളെ പ്രതിനിധാനംചെയ്ത് പി.സി. മൊയ്തു, മറിയം ജമീല (യു.എ.ഇ), പി.ടി. റിഷുദ്ദീൻ (കുവൈത്ത്), എ. അബ്ദുന്നാസർ (മസ്കത്ത്), അർഷദ് (ഖത്തർ), എ.സി.എം. ബശീർ (ദമ്മാം), എ. മൂസ (ജിദ്ദ), മൊയ്തു (ബഹ്റൈൻ) തുടങ്ങിയവർ സംസാരിച്ചു. കെ. മുഹമ്മദ് ഹനീഫ് സ്വാഗതവും സി.എൻ.കെ. നാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.