ചോർച്ച ഇല്ലാതാക്കാൻ ബ്ലൂ ബ്രിഗേഡ്​ റെഡി!

കണ്ണൂർ: നഗരങ്ങളിലെ നിത്യകാഴ്ചയായ ശുദ്ധജല ചോർച്ച ഒഴിവാക്കാൻ ജല അതോറിറ്റി രംഗത്ത്. കുടിവെള്ള വിതരണ ശൃംഖലകളിലെ പൈപ്പുകളുടെ അടിയന്തര അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കുകയാണ് ലക്ഷ്യം. കണ്ണൂർ കോർപറേഷൻ പരിധിയിലെ കുടിവെള്ള വിതരണം സമയബന്ധിതമായി പുനഃസ്ഥാപിക്കാൻ കണ്ണൂർ വാട്ടർ സപ്ലൈസ് ഡിവിഷ​െൻറ കീഴിലാണ് 'ബ്ലൂ ബ്രിഗേഡ്' പ്രവർത്തനമാരംഭിച്ചത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന സംഘത്തെ താണയിലെ ജല അതോറിറ്റി ഒാഫിസിൽ 0497 2707080, 8547638275, 88289940522 എന്നീ നമ്പറുകളിൽ ബന്ധപ്പടാം. ദേശീയപാതയിലെയും പ്രധാന റോഡുകളിലെയും ചോർച്ചകൾക്കാണ് ഇൗ സംഘം പ്രാമുഖ്യം നൽകുന്നത്. ചെറിയ പാതകളിലേത് അറ്റകുറ്റപ്പണി ചെയ്തുവരുന്ന സംഘം തന്നെ തുടർന്നും നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. ബ്ലൂ ബ്രിഗേഡ് ഫ്ലാഗോഫ് കോർപറേഷൻ മേയർ ഇ.പി. ലത നിർവഹിച്ചു. സൂപ്രണ്ടിങ് എൻജിനീയർ സി. ജയപ്രകാശ്, എക്സിക്യൂട്ടിവ് എൻജിനീയർ കെ. അശോക്കുമാർ, കെ. രത്നകുമാർ, കൗൺസിലർമാരായ ടി.ഒ. മോഹനൻ, വെള്ളോറ രാജൻ, ഷഫീഖ്, സീനത്ത്, കെ.പി. സീന, എസ്. ഷഹീദ, രവീന്ദ്രൻ, ജല വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ഫ്ലാഗോഫിെനാപ്പം ബ്ലൂ ബ്രിഗേഡ് പ്രവർത്തനവും ആരംഭിച്ചു. താണയിലെ നാഷനൽ റേഡിയോ ഇലക്ട്രോണിക്സിനു സമീപത്തെ ചോർച്ച സംഘം ചൊവ്വാഴ്ച അടച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.