കേരള ബാങ്കിനെതിരെ ധർണ

കണ്ണൂർ: ജില്ല സഹകരണ ബാങ്കുകൾ പിരിച്ചുവിട്ട് കേരള ബാങ്ക് തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ചൊൽപ്പടിക്ക് നിർത്താൻ സി.പി.എം നടത്തുന്ന ഗൂഢനീക്കമാണ് കേരള ബാങ്ക് രൂപവത്കരണത്തിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ജയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. എം. നാരായണൻകുട്ടി, എ.കെ. ബാലകൃഷ്ണൻ, മുണ്ടേരി ഗംഗാധരൻ, കെ.എൻ. രവീന്ദ്രൻ, കെ.ജെ. തോമസ്, പി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.