മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്​ നാളെ; തിരിച്ചറിയൽ കാർഡ്​ നിർബന്ധം

കണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്ക് ചൊവ്വാഴ്ച നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡ് കൈവശം വെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ൈഡ്രവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽനിന്ന് വോട്ടെടുപ്പ് തീയതിക്ക് ആറുമാസം മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. പ്രവാസി വോട്ടർമാർ അവർ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ നൽകിയ പാസ്പോർട്ടി​െൻറ അസ്സൽ, തിരിച്ചറിയൽ രേഖയായി കൊണ്ടുവരണം. അന്ധത മൂലമോ മറ്റു ശാരീരിക അവശതമൂലമോ സമ്മതിദായകന് ഇലക്േട്രാണിക് വോട്ടിങ് യന്ത്രത്തിലെ ബാലറ്റു യൂനിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ വോട്ടു ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തി വോട്ടു ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിങ് ഓഫിസർക്ക് ബോധ്യം വരുന്നപക്ഷം വ്യക്തിയുടെ ആഗ്രഹത്തിനനുസരിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ വോട്ട് ചെയ്യുന്നിടത്തേക്ക് കൊണ്ടുപോവാൻ അനുവദിക്കാം. എന്നാൽ സമ്മതിദായകനുവേണ്ടി, സഹായി ഒരു പ്രഖ്യാപനം നിർദിഷ്ട ഫോറത്തിൽ പ്രിസൈഡിങ് ഓഫിസർക്ക് നൽകിയിരിക്കണം. ശാരീരിക അവശതയുള്ളവർക്ക് വരിയിൽ നിൽക്കാതെ ബൂത്തിലേക്ക് പ്രവേശിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.