രാഷ്​ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം

മട്ടന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പിൽ സംഘര്‍ഷം ഒഴിവാക്കുന്നതിന് ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണവും കൊട്ടിക്കലാശവും സമാധാനപരമായി നടത്തുന്നതിനാണ് മട്ടന്നൂര്‍ സി.ഐ ജോണി​െൻറ അധ്യക്ഷതയില്‍ യോഗംചേര്‍ന്നത്. ഇന്നു നടക്കുന്ന കൊട്ടിക്കലാശം അതത് വാര്‍ഡില്‍തന്നെ നടത്താനും ടൗണില്‍ സംഗമിക്കരുതെന്നും നേതാക്കള്‍ക്ക് നിർദേശം നല്‍കി. പ്രിന്‍സിപ്പൽ എസ്.ഐ എ.വി. ദിനേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ.കെ. ഹരീന്ദ്രനാഥ്, എം. ദാമോദരന്‍ മാസ്റ്റർ, രാജന്‍ പുതുക്കുടി, സജീര്‍ കീച്ചേരി, വി.സി. റസാക്ക്, ടി.വി. രവീന്ദ്രന്‍, മുസ്തഫ ചൂര്യോട്ട്, കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് കുടുംബസംഗമം മട്ടന്നൂര്‍: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ലെന്നും സാധാരണക്കാരൻ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ബേരത്ത് യു.ഡി.എഫ് കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ ചൂര്യോട്ട് അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുൽ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, എ.പി. അബ്ദുല്ലക്കുട്ടി, കെ. സുധാകരന്‍, അന്‍സാരി തില്ലങ്കേരി, ഷാഹിന നിയസി, പൊട്ടങ്കണ്ടി അബ്ദുല്ല, പി.എം. ആബൂട്ടി, പി.കെ. കുട്ട്യാലി, ലത്തീഫ് ശിവപുരം, പി.പി. ജലീല്‍, വി.എന്‍. മുഹമ്മദ്, കെ.പി. ഹനീഫ, ജംഷീര്‍ അത്തോളി എന്നിവര്‍ സംസാരിച്ചു. (ഫോട്ടോ- കെ.പി.എ. മജീദ് ബേരത്ത് സംസാരിക്കുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.