വൃക്ഷത്തൈ നട്ടു

കേളകം: പരിസ്ഥിതി പുനരുജ്ജീവനത്തിനായ് സ്വകാര്യ വനം പരിപാടിയുടെ ഭാഗമായി . അയോത്തുംചാലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി അധ്യക്ഷത വഹിച്ചു. താന്നിക്കുന്ന് പള്ളിവികാരി ജോസി കാരാപ്പറമ്പിൽ ആദ്യ തൈനടൽ നിർവഹിച്ചു. രാജേന്ദ്രൻ ചൂളിയാട് പരിസ്ഥിതി ബോധവത്കരണ ക്ലാസെടുത്തു. സ്റ്റാനി എടത്താഴെ, ബെസി സെബാസ്റ്റ്യൻ, പ്രിൻസി ജോബി, നിഷാദ് മണത്തണ, ലിജോ പി. ജോസ് എന്നിവർ സംസാരിച്ചു. അയോത്തുംചാൽ റോഡരികിലെ പ്രവാസിയായ സെബാസ്റ്റ്യ​െൻറ ഒന്നര ഏക്കർ സ്ഥലത്താണ് ആയിരത്തിനടുത്ത് മരത്തൈകൾ നട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.