വ്യാപാരിയെ വെട്ടിക്കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

കാസര്‍കോട്: ബന്തിയോട് കുടാല്‍മര്‍ക്കള മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണനെ (47) കടയില്‍ കയറി വെട്ടിക്കൊന്ന കേസില്‍ കുമ്പള സി.ഐ വി.വി. മനോജ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എടനീര്‍ ചൂരിമൂല ഹൗസിലെ ബി.എം. ഉമ്മര്‍ ഫാറൂഖ് (36), പൊവ്വല്‍ സ്റ്റോര്‍ ക്വാര്‍ട്ടേഴ്‌സിലെ നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ ആരിഫ് എന്ന അച്ചു (33), ചെങ്കള റഹ്മത്ത്നഗര്‍ ചോപ്പാല ഹൗസില്‍ കെ. അഷ്‌റഫ് (23) എന്നിവരാണ് കേസിലെ പ്രതികൾ. മേയ് നാലിന് ഉച്ചക്കാണ് രാമകൃഷ്ണ കൊല്ലപ്പെട്ടത്. 800 പേജിലധികമുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.