കൊടുവള്ളി മേൽപാലം സർ​േവ തുടങ്ങി

തലശ്ശേരി: ഏറക്കാലത്തെ പരിശ്രമത്തി​െൻറ തുടർച്ചയായി ദേശീയപാതയിൽ കൊടുവള്ളി-മമ്പറം റോഡിൽ റെയിൽേവ മേൽപാലം നിർമിക്കുന്നതിന് സർേവ ആരംഭിച്ചു. കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ വടക്കുമ്പാട് സർവിസ് സഹകരണബാങ്ക് ശാഖ സ്ഥിതിചെയ്യുന്ന കെട്ടിടം മുതലാണ് സർേവ തുടങ്ങിയത്. കൊടുവള്ളി റെയിൽേവ ഗേറ്റ് വഴി കടന്നുപോകുന്ന റെയിൽേവ ഒാവർ ബ്രിഡ്ജ് (ആർ.ഒ.ബി) മമ്പറം റോഡിൽ ഇല്ലിക്കുന്ന് ബസ് സ്റ്റോപ്പിനടുത്താണ് അവസാനിക്കുന്നത്. മേൽപാലം നിർമാണത്തിനായി ആറു വീടുകളും ഒരു ഹോട്ടൽകെട്ടിടവും ഏറ്റെടുക്കേണ്ടിവരും. ട്രെയിൻ പോകുന്നതിനായി റെയിൽേവ ഗേറ്റ് അടച്ചിടുേമ്പാൾ മിക്കസമയത്തും കോടതി മുതൽ മീത്തലെ പീടികവരെ ഗതാഗതക്കുരുക്ക് പതിവാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തരവാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്രമന്ത്രിയായിരിക്കെ മേൽപാല നിർമാണത്തിന് തുടക്കംകുറിച്ചിരുന്നു. ആർ.ഒ.ബിക്കായി മൂന്നു സ്ഥലങ്ങളിൽ സർേവയും നടന്നിരുന്നു. എന്നാൽ, മേൽപാലത്തി​െൻറ നിർമാണപ്രവൃത്തി ആരംഭിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രത്യേക താൽപര്യപ്രകാരമാണ് കൊടുവള്ളി റെയിൽേവ ഒാവർ ബ്രിഡ്ജ് പദ്ധതിക്ക് ജീവൻവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.