ആവ​ശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരമെന്ന്​ റേഷൻ വ്യാപാരികൾ

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരമെന്ന് റേഷൻ വ്യാപാരികൾ കോഴിക്കോട്: ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയ ശേഷം വാഗ്ദാനം ചെയ്ത ആനുകൂല്യം നൽകാത്തതിനെതിരെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിേലക്ക്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ച വേതനപാക്കേജ് നടപ്പാക്കിയില്ലെന്ന് ഒാൾ കേരള റീെട്ടയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആരോപിച്ചു. എ.എ.വൈ റേഷൻ വിതരണത്തിനുള്ള കമീഷൻ അഞ്ചുമാസമായി കുടിശ്ശികയാണ്. സർക്കാർ അനുവദിച്ചാലും കമീഷൻ കിട്ടാത്ത അവസ്ഥയുണ്ടെന്നും റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. വാതിൽപ്പടി വിതരണം സിവിൽ സപ്ലൈസ് കോർപറേഷ​െൻറ നേതൃത്വത്തിലായിട്ടും പഴയ മൊത്തവ്യാപാരി ബിനാമികളും ഉദ്യോഗസ്ഥരും തൊഴിലാളികളും വ്യാപാരികളെ ചൂഷണം ചെയ്യുകയാണ്. കമീഷനും പാേക്കജും ഉടൻ നടപ്പാക്കണം. യഥാർഥ തൂക്കം നൽകുന്നതിൽ അനാസ്ഥ പാടില്ലെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം ഒന്നു മുതൽ അനിശ്ചിതകാല സമരത്തിനിറങ്ങുെമന്ന് പ്രസിഡൻറ് ജോണി നെല്ലൂരും ജനറൽ െസക്രട്ടറി ടി. മുഹമ്മദലിയും അറിയിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.