വിരമിച്ച ജല അതോറിറ്റി ഉദ്യോഗസ്​ഥ​ൻ കനിവി​െൻറ ഉറവയായി

കാസർകോട്: ഗുരുതരരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നയാളുടെ കുടുംബത്തിന് ജല അതോറിറ്റിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥ​െൻറ കാരുണ്യത്തിൽ സൗജന്യ കുടിവെള്ള കണക്ഷൻ നൽകി. നുള്ളിപ്പാടി സ്വദേശിയുടെ വീടിനാണ് കാസർകോട് ജല അതോറിറ്റി പി.എച്ച് ഡിവിഷനിലെ റിട്ട. ഡ്രാഫ്റ്റ്സ്മാൻ ദിനേശ് കുമാറി​െൻറ സഹായത്തോടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയത്. സർവിസിൽനിന്ന് വിരമിക്കുേമ്പാൾ ആനുകൂല്യമായി ലഭിച്ച തുകയുടെ വിഹിതം നിർധനകുടുംബത്തെ സഹായിക്കാൻ നീക്കിവെക്കുകയായിരുന്നു. പി.എച്ച് ഡിവിഷൻ എക്സി. എൻജിനീയർ വത്സൻ മൂലക്കാട്ട് വീട്ടുകാർക്ക് ഇതി​െൻറ രേഖകൾ കൈമാറി. അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. അരുൺ, അസി. എൻജിനീയർ കെ. ഗിരീഷ്ബാബു, കെ. ദിനേശ് കുമാർ എന്നിവർ സംബന്ധിച്ചു. സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖേന മന്ത്രി മാത്യു ടി. തോമസിന് നിവേദനം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.