സഹൃദയർ കൈകോർത്തു; ലൈസൻസിനുള്ള കടമ്പകൾ ചാടിക്കടന്ന്​ ഭിന്നശേഷിക്കാർ

കണ്ണൂർ: ഒേട്ടറെ കടമ്പകൾ കടന്നാണ് സാധാരണക്കാർ തന്നെ ൈലസൻസ് എടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. അേപ്പാൾ അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരുടെ ദുരിതം പറയേണ്ടതുണ്ടോ? എന്നാൽ, ജില്ലയിലെ ഭിന്നശേഷിക്കാർക്ക് വാഹനമോടിക്കൽ ഇനി സ്വപ്നമായി അവശേഷിക്കില്ല. ലൈസൻസിനു വേണ്ടിയുള്ള അലച്ചിലിന് വിവിധ സന്നദ്ധ സംഘടനകളുടെയും ജില്ല ഭരണകൂടത്തി​െൻറയും നേതൃത്വത്തിൽ പരിഹാരമൊരുങ്ങുന്ന കാഴ്ചയാണ് കണ്ണൂരിൽ ബുധനാഴ്ച കണ്ടത്. കോഴിക്കോട് കേന്ദ്രമായ പീപ്പിൾസ് ഫൗണ്ടേഷൻ, എൻ.ജി.ഒ ആയ ഇന്ത്യൻ റിലീഫ് വിങ്, ഒാൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ, കനിവ് തലശ്ശേരി എന്നീ സംഘടനകളുടെ ശ്രമഫലമായാണ് ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റ് ക്യാമ്പിന് വഴിയൊരുങ്ങിയത്. വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ത്രീ വീലർ, ഫോർ വീലർ എന്നിവയിൽ ഡ്രൈവിങ് പരിശീലനം നൽകി. ജില്ലയിലെ വിവിധ ആർ.ടി ഒാഫിസുകൾ കേന്ദ്രീകരിച്ചാണ് ലൈസൻസ് ടെസ്റ്റ് നടത്തിവരാറുള്ളത്. എന്നാൽ, ഭിന്നശേഷിക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് എല്ലാവരെയും ഒരു കേന്ദ്രത്തിലെത്തിക്കുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു. സാധാരണ നടക്കാറുള്ള ദിവസത്തിൽനിന്ന് വ്യത്യസ്തമായി സംഘടിപ്പിച്ചതിനാൽ അധികൃതർക്കും ഇവരെ കൂടുതൽ ശ്രദ്ധിക്കാനായി. ജില്ലയിലെ വിവിധ ആർ.ടി.ഒ ഒാഫിസുകൾക്കു കീഴിൽ രജിസ്റ്റർ ചെയ്ത 72 പേരാണ് ബുധനാഴ്ച കണ്ണൂർ ആർ.ടി ഒാഫിസിലെത്തിയത്. ഭിന്നശേഷി സൗഹൃദ റാമ്പ് സൗകര്യം മിക്ക ആർ.ടി.ഒ ഒാഫിസിലും ഇല്ലാത്തത് ഇവരെ കുഴക്കിയിരുന്നു. ഇതാണ് എല്ലാവരെയും ഒന്നിച്ച് സൗകര്യപ്രദമായ കേന്ദ്രത്തിലെത്തിക്കാൻ തീരുമാനിച്ചതിനു പിന്നിൽ. പലരും വീൽചെയർ എടുക്കാതെ വന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും പിന്നീട് സംഘാടകർ പത്തോളം വീൽ ചെയറുകളെത്തിച്ച് പ്രശ്നം പരിഹരിച്ചു. ഇവർക്ക് ഭക്ഷണവും സംഘാടകർ വിതരണം ചെയ്തിരുന്നു. ഡോക്ടറെ ആർ.ടി ഒാഫിസിലെത്തിച്ച് അപേക്ഷകരുടെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റും ബുധനാഴ്ച നടത്തി. തുടർന്നാണ് ലേണേഴ്സ് ടെസ്റ്റിനിരുത്തിയത്. പെങ്കടുത്തവരിൽ 10 പേർക്ക് നേരത്തേ ലേണേഴ്സ് ലഭിച്ചിരുന്നതിനാൽ വൈദ്യപരിശോധന മാത്രമാണ് നടത്തിയത്. ശേഷിച്ച 62 പേരിൽ 10 പേർ ടെസ്റ്റ് പാസായില്ല. ഇവർക്ക് വരുംദിവസങ്ങളിൽ പരീക്ഷ നടത്തും. സൗകര്യപ്രദമായ ഒരു ശനിയാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. തുടർന്ന് ഒരു മാസത്തിനുള്ളിൽ പ്രത്യേക ഡ്രൈവിങ് ടെസ്റ്റ് ക്യാമ്പും സംഘടിപ്പിക്കും. വിവിധ സംഘടന പ്രതിനിധികളായ സിദ്ദീഖ് കാളന്തോട്, മേജർ പി. ഗോവിന്ദൻ, കെ.പി. ആദംകുട്ടി, സി.സി.ഒ. നാസർ, ബാബു ബ്ലാത്തൂർ, ടി.ടി. സുകുമാരൻ, പി. മഹമൂദ്, ഉമ്മർ കൂട്ടുമുഖം, ഷംറീസ് ബക്കർ, സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. നോക്കി പഠിച്ചോ ചിഹ്നങ്ങൾ! പരസ്പരം ഒാർമിപ്പിച്ച് ഭിന്നശേഷിക്കാർ കണ്ണൂർ: ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതി​െൻറ ഭാഗമായി ലേണേഴ്സ് ടെസ്റ്റിനായാണ് സ്ത്രീ പുരുഷ ഭേദമന്യേ ഭിന്നശേഷിക്കാർ കണ്ണൂർ ആർ.ടി ഒാഫിസിലെത്തിയത്. വൈദ്യ പരിശോധനക്കുശേഷം ലേണേഴ്സ് ടെസ്റ്റിനായി കാത്തിരിക്കുന്നവർക്ക് വാഹനമോടിക്കുന്നതി​െൻറയും റോഡിൽ പാലിക്കേണ്ട മര്യാദകളെയും കുറിച്ച് നിർദേശങ്ങളടങ്ങിയ കൈപ്പുസ്തകം വിതരണം ചെയ്തിരുന്നു. എന്നാൽ, ഇതു വായിച്ചുനോക്കാതെ സംസാരിച്ചിരിക്കുന്നവരോട് കൂട്ടത്തിലുള്ള ഒരാളാണ് ചിഹ്നങ്ങളും സിഗ്നലുകളും നോക്കി പഠിക്കാൻ പറഞ്ഞത്. ടെസ്റ്റ് പാസാവാതെ മടങ്ങിയാൽ ഇൗ രീതിയിൽ വീണ്ടും ബുദ്ധിമുേട്ടണ്ടി വരുമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് ടെസ്റ്റിനായി 72 പേർ കണ്ണൂരിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.