ഇൻറർനെറ്റിലെ കുട്ടികളുടെ സഞ്ചാരത്തിന്​ വഴികാട്ടിയായി ചർച്ച

കണ്ണൂർ: ലുബ്നാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ച ഇൻറർനെറ്റ് യുഗത്തിൽ കുട്ടികളുടെ സഞ്ചാരത്തിന് വഴികാട്ടിയായി. കുട്ടികളുടെ ചിന്തയും കർമവും ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള വിവിധ രംഗത്തെ കൗൺസിലർമാരുൾപ്പെടെയുള്ള വിദഗ്ധർ ചർച്ചയിൽ അണിനിരന്നു. കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി. ഷാഹിൻ അധ്യക്ഷത വഹിച്ചു. കെ.എ.പി നാലാം ബറ്റാലിയൻ കമാൻറൻഡ് കോറി സഞ്ജയ്കുമാർ ഗുരുഡിൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി. അശോകൻ, ഡോ. ഉമർ ഫാറൂഖ്, സി.വി. ദീപക്, മഹേഷ്ചന്ദ്ര ബാലിഗ, വിനോദ് നാരായണൻ, പ്രഫ. സി.പി. ശ്രീനാഥ്, സി. അനിൽകുമാർ, ഗ്രേഷ്യസ് സ്റ്റീഫൻ, കെ.സി. ലിസ, ഷെർലി ജോർജ്, പ്രകാശ് ബാബു, വി. അഷറഫ് ബാബു, മഞ്ജുഷ മോഹൻ, പി. സിബില, റോഷ്നി ഖാലിദ്, വി.പി. അബ്ദുൽ റഷീദ്, ഡോ. പി.കെ. ജഗന്നാഥൻ, ഡോ. അനീറ്റ, ഡോ. സുൾഫിക്കർ അലി, വെങ്കിടേഷ് പൈ, കെ.പി.ടി. ജലീൽ എന്നിവർ സംസാരിച്ചു. പി.സി. വിജയരാജൻ മോഡറേറ്ററായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.