അനധികൃത​െര കണ്ടെത്താൻ റെയ്​ഡ്​; 30 മുൻഗണന കാർഡുകൾ കണ്ടെടുത്തു

കണ്ണൂർ: തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി സമ്പാദിച്ച മുൻഗണന റേഷൻ കാർഡുകൾ കണ്ടെത്താൻ കണ്ണൂർ താലൂക്ക്, പുഴാതി പഞ്ചായത്തിലെ ശാദുലിപ്പള്ളി പ്രദേശത്ത് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഇത്തരം 30 മുൻഗണന കാർഡുകൾ റെയ്ഡിൽ പിടിച്ചെടുത്തു. നാല്ചക്ര വാഹനങ്ങൾ ഉള്ളവരും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവരും എയർ കണ്ടീഷണറുകൾ തുടങ്ങി ആഡംബര സൗകര്യങ്ങളുള്ളവരുമായ ആളുകളാണ് മുൻഗണന കാർഡുകൾ നേടിയതായി കണ്ടെത്തിയത്. പിടിച്ചെടുത്ത കാർഡുടമകൾക്ക് വിശദീകരണ നോട്ടീസ് നൽകി. തുടർന്ന് അവരെ നിയമനടപടിക്ക് വിധേയമാക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. സർക്കാർ/പൊതുമേഖല/സഹകരണ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കാർഡുകൾ, 1000 സ്ക്വയർ ഫീറ്റിനു മുകളിൽ വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ, ആദായനികുതി അടക്കുന്നവർ, ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ എന്നിവർ മുൻഗണന കാർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ ആഗസ്റ്റ് 10നകം അത് താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരാക്കണമെന്ന് ഓഫിസർ അറിയിച്ചു. റെയ്ഡിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസർ എം.കെ. മനോജ്, റേഷനിങ് ഇൻസ്പെക്ടർമാരായ ഇ.പി. അജയകുമാർ, വിനോദ് കെ. സാബു, അജിതകുമാരി, കെ.ജെ. കമലാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.