കാറും ബൈക്കും കൂട്ടിയിടിച്ച്​ ഏഴുപേർക്ക്​ പരിക്ക്​

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ചൗക്കി ചന്ദ്രഗിരി െഗസ്റ്റ് ഹൗസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച മൊഗ്രാല്‍പുത്തൂരിലെ ബാര്‍ബര്‍ തൊഴിലാളികളായ മുത്തു (31), ഫഹീം(24), കാര്‍ യാത്രികരായ പള്ളിക്കര ചേറ്റുകുണ്ടിലെ മുഹമ്മദ്കുഞ്ഞി (75), ഭാര്യ അനീസ (60), മകന്‍ ഹനീഫ് (40), മകള്‍ സുഹ്‌റ (36), ഇവരുടെ ബന്ധു റമീസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുത്തു, അനീസ, മുഹമ്മദ് കുഞ്ഞി, സുഹ്‌റ എന്നിവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചക്കാണ് അപകടം. ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ റോഡരികില്‍ തലകീഴായി മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.