സി.ആര്‍.പി.എഫിെൻറ മികച്ച പരിശീലന കേന്ദ്രം: ട്രോഫി പെരിങ്ങോം സെൻററിലെത്തി

ചെറുപുഴ: 2016-17 വര്‍ഷത്തെ മികച്ച സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട പെരിങ്ങോം സി.ആര്‍.പി.എഫ് റിക്രൂട്ട് ട്രെയിനിങ് സ​െൻററിന് ലഭിച്ച ട്രോഫിക്ക് പരിശീലന കേന്ദ്രത്തില്‍ സ്വീകരണം നല്‍കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പെരിങ്ങോം ട്രെയിനിങ് സ​െൻറര്‍ പ്രിന്‍സിപ്പല്‍ ഡി.ഐ.ജി എം.ജെ. വിജയ് ഏറ്റുവാങ്ങിയ ട്രോഫി ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സേനാംഗങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ പയ്യന്നൂര്‍ ടൗണ്‍, കാങ്കോല്‍, മാത്തില്‍, അരവഞ്ചാല്‍ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി പെരിങ്ങോം കേന്ദ്രത്തില്‍ എത്തിച്ചു. ട്രോഫിയെ വരവേല്‍ക്കുന്നതിനായി ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ കമാൻഡൻറ് ഫിറോജ് കുജൂര്‍ മുഖ്യാതിഥിയായി. ചീഫ് മെഡിക്കല്‍ ഓഫിസര്‍ പി.ജി. രവീന്ദ്രനാഥന്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി, പഞ്ചായത്തംഗം മിനി മാത്യു, പെരിങ്ങോം ഫയര്‍ സർവിസ് അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.എന്‍. ശ്രീനാഥ്, പഞ്ചായത്ത് മുന്‍ പ്രസിഡൻറ് പി.വി. തമ്പാന്‍, ഫാ. അനൂപ്, സുജിത് നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ആര്‍.പി.എഫി​െൻറ രാജ്യമെമ്പാടുമുള്ള 20 പരിശീലന കേന്ദ്രങ്ങളില്‍നിന്നാണ് പെരിങ്ങോം സ​െൻറര്‍ മികച്ച പരിശീലന കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.