പ്രതീക്ഷയുടെ വലയെറിയാൻ കടലി​െൻറ മക്കൾ

കണ്ണൂർ: േട്രാളിങ് നിരോധനം അവസാനിച്ചതോടെ മത്സ്യത്തൊഴിലാളികൾ പ്രതീക്ഷകളുമായി കടലിലേക്ക്. 47 ദിവസമായി ഫിഷറീസ്, കോസ്റ്റൽ, മറൈൻ എൻഫോഴ്സ്മ​െൻറ് എന്നിവരുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പിൻവലിച്ചു. ഇതോടെ, തൊഴിലാളികൾ അർധരാത്രിക്കുശേഷം കടലിലിറങ്ങി. ബോട്ടുകളുെടയും വലകളുടെയും അറ്റകുറ്റപ്പണികൾ നേരേത്ത നടത്തിയിരുന്നു. കഴിഞ്ഞദിവസംതെന്ന ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം ദൂരദിക്കുകളിൽ നിന്നുള്ള തൊഴിലാളികൾ എത്തിച്ചേർന്നു. അസം, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ഹരിയാന, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ. ട്രോളിങ് നിരോധനത്തോടെ നാട്ടിലേക്ക് പോയതാണ് ഇവർ. ജില്ലയിലെ പ്രധാന തീരദേശ മേഖലകളായ ആയിക്കര മാപ്പിള ബേ ഹാർബർ, അഴീക്കൽ, തലശ്ശേരി, ധർമടം, തലായി, പുതിയങ്ങാടി, പാലക്കോട് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമേഖലയിലെ പതിനായിരങ്ങൾക്കും േട്രാളിങ് കാലയളവ് വറുതിയുടെ കാലമായിരുന്നു. ബോട്ടുകളെല്ലാം അറ്റകുറ്റപ്പണിക്കായി കരക്കടുപ്പിച്ചതിനാൽ വള്ളങ്ങളിലെ മീൻപിടിത്തം മാത്രമായിരുന്നു ഏക ആശ്രയം. ചില ദിവസങ്ങളിൽ കടലേറ്റംകൂടിയായതോടെ പരമ്പരാഗതവള്ളങ്ങൾ കടലിലിറക്കാനാവാത്തതും ദുരിതം ഇരട്ടിപ്പിച്ചു. േട്രാളിങ്കാലത്ത് പൊതുവെ ഉണ്ടാവുന്നതുപോലെ ഇത്തവണയും മത്സ്യത്തിനു വില കുതിച്ചുയർന്നിരുന്നു. മത്തിക്കുപോലും കിലോക്ക് 200നടുത്തെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. പുഴമത്സ്യങ്ങൾക്ക് 400 മുതൽ 600 വരെ കിലോക്ക് ഈടാക്കിയിരുന്നു. േട്രാളിങ് അവസാനിക്കുന്നതോടെ സീസൺ തുടക്കത്തിൽ കരിക്കാടി ചെമ്മീൻ, കിളിമീൻ, കണവ, അയല, മത്തി, തിരണ്ടി, സ്രാവ് തുടങ്ങിയ മത്സ്യങ്ങൾ സുലഭമായി ലഭ്യമാകുമെന്ന കണക്കുകൂട്ടലിലാണ് മത്സ്യത്തൊഴിലാളികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.