യു.​ഡി.​എ​ഫ്​ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി

കണ്ണൂർ: മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രവർത്തകർ പ്രകടനം നടത്തി. ജില്ല മുസ്ലിംലീഗ് ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡൻറ് ടി.എ. തങ്ങൾ, മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ്‌ ബംഗാളി മുഹല്ല, എം.പി. മുഹമ്മദാലി, സി. സമീര്‍, സജീര്‍ ഇക്ബാല്‍, മുസ്ലിഹ് മഠത്തില്‍, കെ.എം. ശംസുദ്ദീൻ, ടി.കെ. നൗഷാദ്, സുരേഷ് ബാബു എളയാവൂർ, രാജീവന്‍ എളയാവൂർ, സി.ടി. ഗിരിജ, കെ.വി. രവീന്ദ്രൻ, ജോഷി കണ്ടത്തില്‍, ടി.കെ. പവിത്രൻ, ടി.കെ. പ്രശാന്തന്‍, പി. വത്സരാജ്, അല്‍താഫ് മാങ്ങാടൻ, ഷക്കീബ് നീര്‍ച്ചാൽ, അസ്ലം പാരേത്ത്, കെ.പി. ഇസ്മയില്‍ ഹാജി, എ. അഹമ്മദ്, ഖാദര്‍ മുണ്ടേരി, ബി.കെ. ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.