വ​ര​ൾ​ച്ച ക​ടു​ത്തു​: ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം തുടങ്ങി

കണ്ണൂർ: കടുത്ത വരൾച്ചയിൽ ആശ്വാസമേകി ജില്ല ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കിയോസ്കുകളിലേക്ക് കുടിവെള്ളവിതരണം ആരംഭിച്ചു. ഒാരോ താലൂക്കിലെയും തദ്ദേശസ്വയംഭരണസ്ഥാപന മേധാവികളുടെയും വില്ലേജ് ഒാഫിസറുടെയും ആവശ്യപ്രകാരമാണ് കുടിവെള്ളവിതരണം ആരംഭിച്ചത്. കണ്ണൂർ താലൂക്കിലെ മയ്യിൽ, കുറുമാത്തൂർ, ചെങ്ങളായി, നടുവിൽ, തളിപ്പറമ്പ് താലൂക്കിലെ പരിയാരം, എരുമംകുറ്റൂർ, പട്ടുവം, പെരിങ്ങോം, ശ്രീകണ്ഠപുരം, തലശ്ശേരി താലൂക്കിലെ കീഴില്ലൂർ, പാട്യം, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് രണ്ട് ദിവസമായി കുടിവെള്ളവിതരണം നടക്കുന്നത്. ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച വാട്ടർ കിയോസ്കുകളിലേക്കാണ് ജി.പി.എസ് ഘടിപ്പിച്ച ടാങ്കർ ലോറികൾ വഴി ആദ്യഘട്ടത്തിൽ ജലവിതരണം നടത്തുക. തുടർന്ന് ആവശ്യമെങ്കിൽ ഒാരോ വീടുകളിലും ജലവിതരണം നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. നിലവിൽ 355ഒാളം കിയോസ്കുകളാണ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലായി ഉള്ളത്. കടുത്ത വരൾച്ച ഉണ്ടാകുമെന്ന വിവരത്തെത്തുടർന്ന് 300 കിയോസ്കുകൾ കൂടി സ്ഥാപിക്കാനുള്ള അവസാനഘട്ട ഒരുക്കവും നടന്നുവരുന്നതായി ദുരന്തനിവാരണ സമിതി അധികൃതർ അറിയിച്ചു. നേരത്തെ ഇതുസംബന്ധിച്ച നടപടികൾ പൂർത്തി യായെങ്കിലും കഴിഞ്ഞദിവസങ്ങളിൽ മാത്രമാണ് വാട്ടർ കിയോസ്കുകൾക്കാവശ്യമായ ടാങ്കുകൾ എത്തിക്കാൻ കഴിഞ്ഞത്. ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്റ്റാൻഡും ൈപപ്പ് ഘടിപ്പിക്കുന്ന പ്രവൃത്തിയും നിർമിതി കേന്ദ്രത്തിെൻറ നേതൃത്വത്തിൽ നടക്കും. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള 19 ഫില്ലിങ് സ്റ്റേഷനുകളിൽ നിന്നാണ് ടാങ്കർ ലോറികൾ വെള്ളം ശേഖരിച്ച് വിതരണം നടത്തുന്നത്. വരും ദിവസങ്ങളിലും ആവശ്യമനുസരിച്ച് വെള്ളം വിതരണംചെയ്യാനുള്ള നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച ലോറികളിൽ വെള്ളം വിതരണംചെയ്യുന്ന സ്ഥലങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ല കലക്ടർക്ക് നേരിട്ട് നെറ്റ്വർക്ക് വഴി വിലയിരുത്താൻ സാധിക്കും. ക്വേട്ടഷൻ കൈപ്പറ്റിയ ലോറി ഉടമകൾ എത്ര കിലോമീറ്റർ സഞ്ചരിച്ചുവെന്നുള്ള വ്യക്തമായ വിവരങ്ങൾ ജി.പി.എസ് സംവിധാനം വഴി കലക്ടറേറ്റിൽ ലഭിക്കും. ഒാരോ ലോറിക്കും കിലോമീറ്ററിനനുസരിച്ചാണ് പ്രതിഫലമെന്നതിനാൽ ക്രമക്കേട് ഒഴിവാക്കുകയാണ് ജി.പി.എസ് സംവിധാനം വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.