നവോത്ഥാന സന്ദേശ പദയാത്രകള്‍ നാളെ

കാസര്‍കോട്: ശ്രീനാരായണ ഗുരുദേവന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് ഗുരു സമാധി ദിനമായ നാളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവോത്ഥാന സന്ദേശ പദയാത്രകള്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര സി.കെ. ശ്രീധരന്‍ നയിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരും പങ്കെടുക്കും. അന്തരിച്ച മേലത്ത് നാരായണന്‍ നമ്പ്യാരുടെ ഭാര്യ പത്മാവതിയമ്മ ഫ്ളാഗ്ഓഫ് ചെയ്യും. തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ നയിക്കുന്ന ഗുരുസന്ദേശ പദയാത്ര ടി.വി. കോരന്‍ ഫ്ളാഗ്ഓഫ് ചെയ്യും. രണ്ടു പദയാത്രകളും വൈകീട്ട് 4.30ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലെ ശ്രീനാരായണഗുരുദേവ നഗറില്‍ എത്തിച്ചേരും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി ഭാരവാഹികളായ പി.കെ. ഫൈസല്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, സി.വി. ജെയിംസ്, പി.വി. സുരേഷ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.