ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 30ഓളം പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: ജനപ്രിയ ദേശീയപാതയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മംഗളൂരുവില്‍നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍-15 9966 നമ്പര്‍ കേരള ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ് ബസും കൊച്ചിയില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എ- 19 എ.എ 9921 നമ്പര്‍ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാരായ 30ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരെയും പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ബസ് അമിതവേഗതയിലായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസ് എത്തിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.