കണ്ണൂരിന് ഇനി മൂന്നു മന്ത്രിമാര്‍

കണ്ണൂര്‍: നാലു മന്ത്രിമാരുള്ള ജില്ലയെന്ന് അഹങ്കരിച്ച കണ്ണൂരിന് ഇനി മൂന്നു മന്ത്രിമാര്‍. മുഖ്യമന്ത്രിയുള്‍പ്പെടെ നാലു മന്ത്രിമാരുമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയായിരുന്നു കണ്ണൂര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായമന്ത്രി ഇ.പി. ജയരാജന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരായിരുന്നു മന്ത്രിമാര്‍. ജില്ലക്കാരനായ എ.കെ. ശശീന്ദ്രനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇനിയും നാലു മന്ത്രിമാര്‍ എന്നുപറയാം. മട്ടന്നൂരില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ഇ.പി. ജയരാജന്‍ വിജയിച്ചപ്പോള്‍തന്നെ വ്യവസായമന്ത്രി ആരെന്നതിന് സംശയവുമില്ലായിരുന്നു. വിമാനത്താവളത്തിന്‍െറ ചുമതലകൂടി വഹിക്കുന്ന മന്ത്രിയായിരിക്കുമെന്നായിരുന്നു അന്ന് പ്രതീക്ഷിച്ചത്. എന്നാല്‍, വിമാനത്താവളത്തിന്‍െറ ചുമതല നല്‍കിയില്ളെങ്കിലും വ്യവസായമന്ത്രിയെന്ന നിലയില്‍ ഇ.പി അവരോധിതനായത് സന്തോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പരമ്പരാഗത കൈത്തറി വ്യവസായ മേഖലയിലുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ജില്ലയെ അടുത്തറിയുന്ന മന്ത്രിയെന്നനിലയില്‍ ഇ.പി നടപടികള്‍ക്ക് ഒരുങ്ങിയിരുന്നു. ഇതിനിടയിലാണ് പുതിയ മന്ത്രിസഭയിലെ ആദ്യം പുറത്താകുന്ന മന്ത്രിയെന്ന റെക്കോഡുമായി ഇ.പി രാജിവെക്കുന്നത്. നടപടിയുണ്ടായെങ്കിലും സംഘടനാരംഗത്തെ മികവില്‍ പാര്‍ട്ടിക്ക് കരുത്തായ ഇ.പി. ജയരാജന്‍ ശക്തമായ സാന്നിധ്യമായി തുടരാന്‍തന്നെയാണ് സാധ്യത. ബക്കറ്റ് പിരിവുനടത്തി അതിജീവനം തേടിയ പാര്‍ട്ടിയില്‍ വലിയ തോതിലേക്കുള്ള മാറ്റങ്ങള്‍ക്ക് അദ്ദേഹം വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍വരെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടന്നത് ഇ.പിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു. പാര്‍ട്ടി പരിപാടികളുടെ വരുമാനസ്രോതസ്സുകള്‍ കണ്ടത്തെുന്നതും ഇ.പിയുടെ ചുമതലകളിലൊന്നായിരുന്നു. കീഴ്ഘടകങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യങ്ങളില്‍ ഇ.പിയുടെ സഹായമാണ് തേടിയിരുന്നത്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലെ നേതാക്കളുമായൊക്കെ ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ ശക്തമായ ബന്ധമാണ് ജയരാജനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.