കണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപം രണ്ട് ദിവസം പ്രായമായ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്യാജ സിദ്ധന്‍ വലിയന്നൂര്‍ കുരുകണ്ടത്ത് ലത്തീഫിനെതിരെ വളപട്ടണം പൊലീസ് ബലാത്സംഗത്തിനും കേസെടുത്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ലത്തീഫിനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് ലത്തീഫിനെതിരെ ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തത്. രോഗങ്ങള്‍ മാറ്റാന്‍ മന്ത്രവാദ ചികിത്സയെന്ന പേരില്‍ മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. യുവതി ജൂണ്‍ 11 ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സംരക്ഷിക്കാമെന്നേറ്റ് യുവതിയില്‍ നിന്ന് കുഞ്ഞിനെ ലത്തീഫ് കൈക്കലാക്കി. തുടര്‍ന്ന് അഴീക്കലിലെ ലൈറ്റ്ഹൗസിന് സമീപത്തെ കാട്ടിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വലിച്ചെറിഞ്ഞതിനാല്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തിരുന്നു. നാട്ടുകാരാണ് രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ കാട്ടില്‍ നിന്ന് കണ്ടെടുത്തത്. പൊലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.