നീലേശ്വരം: ഒറ്റമുറി വീട്ടില്‍ മണ്ണെണ്ണ വിളക്കിന്‍െറ വെളിച്ചത്തില്‍ പഠിച്ച് പ്ളസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ പാലക്കാട്ടെ അപര്‍ണയുടെ സ്വപ്നങ്ങള്‍ക്ക് ഇനി ചിറക് വിരിക്കാം. ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ ഹീര എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ്. ജീവിത സാഹചര്യങ്ങളോട് പൊരുതി രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് മികച്ച വിജയം നേടിയ അപര്‍ണയെക്കുറിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബീഡിത്തൊഴിലാളികളായ പാലക്കാട്ടെ രാമചന്ദ്രന്‍-സരോജിനി ദമ്പതികളുടെ മകളാണ്. പ്ളസ് ടുവിന് ശേഷമുള്ള പഠനത്തിന് സാമ്പത്തികം തടസ്സമായിരുന്നു. ബി.ടെക് പഠിക്കണമെന്നായിരുന്നു ആഗ്രഹം. തുടര്‍ന്ന് അപര്‍ണയുടെ ഉപരിപഠന ചെലവും ഹോസ്റ്റല്‍ ഫീസും ഏറ്റെടുത്ത് ഹീര എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് മുന്നോട്ട് വരുകയായിരുന്നു. ചെറുവത്തൂര്‍ പൊതാവൂര്‍ എ.യു.പി സ്കൂളിലെ അധ്യാപകനായ കെ.എം. അനില്‍കുമാറിന്‍െറ ശ്രമഫലമായാണ് ഹീര ട്രസ്റ്റ് സഹായത്തിനത്തെിയത്. വ്യാഴാഴ്ച സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹീര ഗ്രൂപ് അധികൃതരുടെ സാന്നിധ്യത്തില്‍ നീലേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ജാനകി അപര്‍ണക്ക് സമ്മതപത്രം കൈമാറി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്‍റ് എം.വി. ഭരതന്‍ അധ്യക്ഷത വഹിച്ചു. ഹീര ഗ്രൂപ് കോഓഡിനേറ്റര്‍ ആര്‍. രജിത, ചീഫ് അഡൈ്വസര്‍ ഡോ. രാജേന്ദ്രബാബു, പ്രധാനാധ്യാപകന്‍ പി. നാരായണന്‍, കെ. രാജീവന്‍, വി.ഇ. അനുരാധ, പി. പ്രദീപ്കുമാര്‍, കെ.എം. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എം.വി. വിഷ്ണു നമ്പൂതിരി, പി. ബിനു നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.