കാലിക്കടവില്‍ മരം പൊട്ടിവീണ് വൈദ്യുതിബന്ധം തകരാറിലായി

ചെറുവത്തൂര്‍: കാലിക്കടവില്‍ ദേശീയപാതയില്‍ മരം പൊട്ടിവീണ് വൈദ്യുതിബന്ധം തകരാറിലായി. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ശക്തമായ കാറ്റില്‍ പൂമരം വൈദ്യുതി കമ്പിയില്‍ പൊട്ടിവീഴുകയായിരുന്നു. സമീപത്തെ നാലോളം വൈദ്യുതത്തൂണുകളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗതതടസ്സവുമു ണ്ടായി. തൃക്കരിപ്പൂരില്‍നിന്നത്തെിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതതടസ്സം നീക്കിയത്. രാത്രിയോടെയാണ് വൈദ്യുതിബന്ധം പുന$സ്ഥാപിച്ചത്. എരവില്‍, കാലിക്കടവ്, പടുവളം, ഏച്ചിക്കൊവ്വല്‍, കരക്കേരു എന്നിവടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. തകര്‍ന്നവയിലേറെയും കാലപ്പഴക്കമുള്ള വൈദ്യുത ത്തൂണുകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.