ബംഗളൂരുവിലെ ബസ്സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട നിലയില്‍ വൃദ്ധയെ കണ്ടത്തെി

കേളകം: ബംഗളൂരുവിലെ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ കൊട്ടിയൂര്‍ സ്വദേശിനിയായ വൃദ്ധക്ക് സന്നദ്ധപ്രവര്‍ത്തകനും വ്യാപാരിയുമായ യുവാവ് രക്ഷകനായി. 75 കാരിയായ അന്നമ്മയെ ഞായറാഴ്ച അര്‍ധരാത്രിയാണ് ഷംസുദ്ദീന്‍ ബസ്സ്റ്റാന്‍ഡില്‍ കണ്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയും ഇതേ സ്ഥലത്ത് കണ്ടതോടെ വിവരം അന്വേഷിക്കുകയായിരുന്നു. ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചശേഷം ടിക്കറ്റെടുക്കാന്‍ പോയതാണ് ഇവരുടെ മകള്‍. പിന്നെ മടങ്ങിയത്തെിയിട്ടില്ളെന്നാണ് അന്നമ്മ പറഞ്ഞത്. തുടര്‍ന്ന് അവര്‍ പറഞ്ഞ വിവരം വെച്ച് അന്വേഷണം നടത്തിയതോടെയാണ് കൊട്ടിയൂര്‍ സ്വദേശിനിയെന്ന് തിരിച്ചറിഞ്ഞത്. കേളകം പൊലീസുമായും കൊട്ടിയൂര്‍ പള്ളി വികാരി ഫാ. റോബിന്‍ വടക്കഞ്ചേരിയുമായും ഷംസുദ്ദീന്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് അന്നമ്മയുടെ കൊച്ചു മകന്‍ ഹെനൂരിലെ റോഷനെ വിളിച്ച് വരുത്തി അയാളുടെ കൂടെ അയച്ചു. അമ്മയെയും വല്യമ്മയെയും ഞായറാഴ്ച നാട്ടിലേക്ക് പോകുന്നതിനായി ബസ്സ്റ്റാന്‍ഡിലത്തെിച്ചത് താനാണെന്ന് റോഷന്‍ അറിയിച്ചു. വൃദ്ധയുടെ കൂടെയുണ്ടായിരുന്ന റോഷന്‍െറ അമ്മ ഷെര്‍ളിയെ കാണാതായ സംഭവത്തില്‍ റോഷന്‍ ബംഗളൂരു പൊലീസില്‍ പരാതിയും നല്‍കി. ഇന്ന് ബംഗളൂരുവിലത്തെുന്ന ഫാ. റോബിന്‍ വടക്കഞ്ചേരിക്കൊപ്പം അന്നമ്മയെ നാട്ടിലത്തെിക്കുമെന്നും ഷംസുദ്ദീന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.