കൂത്തുപറമ്പില്‍ കഞ്ചാവ് പുകയുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് വില്‍പനക്കെതിരെ എക്സൈസ് അധികൃതര്‍ നടപടി ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ചാണ് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നത്. വന്‍ മാഫിയ സംഘം തന്നെ കഞ്ചാവ് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് കരുതുന്നത്. ആന്ധ്ര, ഒഡിഷ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന കഞ്ചാവ് തമിഴ്നാട്ടില്‍ എത്തിച്ച് വയനാട് വഴിയാണ് പ്രധാനമായും കൂത്തുപറമ്പ് മേഖലയില്‍ എത്തിക്കുന്നത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടുന്നവര്‍ ശൃംഖല വഴിയാണ് കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. വന്‍ കഞ്ചാവ് ശേഖരം തന്നെ എത്തിച്ചിട്ടുണ്ടെങ്കിലും ചെറിയ ഭാഗം മാത്രമേ കണ്ടത്തൊനായുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.