കാഞ്ഞങ്ങാട്: ജില്ലയുടെ മലയോരമേഖലയില്‍ ഡെങ്കിപ്പനിയും മലേറിയയും പടരുന്നു. 40 പേര്‍ക്ക് ഡെങ്കിപ്പനിയും 47 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി. ദിനേശ്കുമാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മലയോര പഞ്ചായത്തുകളായ കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി, മൂളിയാര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് വ്യാപകമായി രോഗം പടരുന്നത്. മടിക്കൈ, മീഞ്ച, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം ആറുമാസത്തിനുള്ളില്‍ ഡെങ്കിപ്പനി ലക്ഷണവുമായി 209 പേരാണ് ചികിത്സതേടിയത്. കഴിഞ്ഞവര്‍ഷം മേയ് മാസാവസാനംവരെ 14 പേരില്‍ മാത്രമായിരുന്നു ഡെങ്കിപ്പനി കണ്ടത്തെിയത്. മഴക്കാലപൂര്‍വ ശുചീകരണം വൈകിയതാണ് പനി പടരാന്‍ കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭിപ്രായപ്പെടുന്നു. രോഗികളുടെ സിറം തിരുവനന്തപുരത്ത് പബ്ളിക് ഹെല്‍ത്ത് ലാബില്‍ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ ടൈപ് വണ്‍ വൈറസാണ് കണ്ടത്തെിയിട്ടുള്ളത്. ആരും ഗുരുതരാവസ്ഥയിലായിട്ടില്ല. കാഞ്ഞങ്ങാട്, കാസര്‍കോട് തുടങ്ങിയ നഗര മേഖലകളില്‍ മലേറിയയും ഡെങ്കിപ്പനിയും വ്യാപകമല്ളെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥലങ്ങളിലാണ് മലേറിയബാധ കൂടുതല്‍ കണ്ടത്തെിയത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിക്കുന്നതുകൊണ്ടാണ് രോഗം പടരുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണ്ടത്തെല്‍. റബര്‍ തോട്ടങ്ങളും മറ്റ് മലിനമായ ഇടങ്ങളുമാണ് രോഗങ്ങളുടെ പ്രഭവകേന്ദ്രമാകുന്നത്. ഇവിടങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയാണ്. തോട്ടങ്ങള്‍ ശുചീകരിക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വാര്‍ഡ് തലത്തില്‍ ബോധവത്കരണം നടത്താനും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാനും നഗരസഭ, പഞ്ചായത്ത് ഭരണാധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും നിര്‍ദേശിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.