ചുറ്റുമതിലിടിഞ്ഞ് അമ്മയും കുഞ്ഞും മരിച്ച സംഭവം : നടുക്കം മാറാതെ ചാവശ്ശേരിപ്പറമ്പ് നിവാസികള്‍

മട്ടന്നൂര്‍: ചാവശ്ശേരിപ്പറമ്പ് ലക്ഷംവീട് കോളനിയിലെ ദുരന്തത്തില്‍ വിറങ്ങലിച്ച് പ്രദേശം. ഒരുപ്രദേശത്തെ ദു$ഖത്തിലാഴ്ത്തിയാണ് ആബിദയും റിസ്വയും യാത്രയായത്. വെമ്പടിയിലെ ഭര്‍തൃവീട്ടില്‍ കൂടുതല്‍ദിവസവും താമസിക്കാറുള്ള ആബിദ ഞായറാഴ്ചയാണ് ചാവശ്ശേരിപ്പറമ്പിലെ വീട്ടിലത്തെിയത്. മണ്ണിനടിയില്‍പെട്ട കുഞ്ഞിനെ പെട്ടെന്ന് കണ്ടത്തൊനായി. എന്നാല്‍, മണ്ണിനടിയില്‍ അകപ്പെട്ട ആബിദയെ രക്ഷപ്പെടുത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നു. അടുത്തകാലത്തായി നിര്‍മാണം പൂര്‍ത്തിയാക്കിയ മതില്‍ സമീപത്തെ വീടുകള്‍ക്ക് തൊട്ട് പില്ലറോ, ബെല്‍ട്ടോ ഇല്ലാതെ കുത്തനെയായിരുന്നു നിര്‍മിച്ചത്. മണ്ണിട്ട് ഉയര്‍ത്തിയ സ്ഥലത്തിന്‍െറ സംരക്ഷണത്തിന് ചുറ്റുമതില്‍ നിര്‍മിച്ചുവെങ്കിലും പുതുതായി നിറച്ച മണ്ണില്‍ മഴവെള്ളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് മതില്‍ ഇടിയാന്‍ കാരണമത്രെ. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. അശാസ്ത്രീയമായി നിര്‍മിച്ച മതില്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചാവശ്ശേരി വില്ളേജ് ഓഫിസര്‍ രഞ്ജിത്ത് ലക്ഷ്മണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സി.ഐ ഷജു ജോസഫ്, എസ്.ഐ എം.വി. വിനീഷ് കുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പി.കെ. ശ്രീമതി എം.പി, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഡി.സി.സി സെക്രട്ടറി പടിയൂര്‍ ദാമോദരന്‍ എന്നിവര്‍ സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.