പയ്യന്നൂര്‍: ഷണ്‍മുഖ പ്രിയയും ശ്യാമവും ഖരഹരപ്രിയയും പന്തുവരാളിയുമുള്‍പ്പെടെയുള്ള ജനപ്രിയരാഗങ്ങളും കീര്‍ത്തനങ്ങളും പെയ്തിറങ്ങിയ സായംസന്ധ്യയാണ് തുരീയം സംഗീതോത്സവത്തിന്‍െറ ആറാം ദിനത്തെ ധന്യമാക്കിയത്. തുരീയം വേദിയില്‍ ആദ്യമായത്തെിയ ട്രിച്ചി കെ.രമേശ് പാടി നിറഞ്ഞപ്പോള്‍ ആസ്വാദകര്‍ ഗായകനോടൊപ്പം അലിഞ്ഞുചേര്‍ന്നു. പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കാതെ കാനഡയില്‍ വര്‍ണ്ണം പാടിയാണ് തുടങ്ങിയത്. പാട്ടിന്‍െറ പട്ടുനൂല്‍ സ്പര്‍ശത്തിന് നിറം പകരാന്‍ എന്‍.സി. മാധവിന്‍െറ വയലിന്‍ തന്ത്രികള്‍ തെല്ളൊന്നുമല്ല സഹകരിച്ചത്. മൃദംഗത്തിന്‍െറ തോല്‍പ്പുറത്ത് മായാജാലം തീര്‍ക്കുന്ന ബി.ഹരികുമാറിന്‍െറ സാന്നിധ്യവും സന്ധ്യയെ ധന്യമാക്കി. ആലത്തൂര്‍ ടി.രാജ് ഗണേശ് (ഗഞ്ചിറ), മലൈക്കോട്ടെ ആര്‍.എം. ദീനദയാളന്‍ (മുഖര്‍ ശംഖ് ) എന്നിവരും കച്ചേരിയെ ഗംഭീരമാക്കി. വി.എം. ശ്രീകാന്ത് മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതമോതി. തിങ്കളാഴ്ച പണ്ഡിറ്റ് രമേശ് നാരായണന്‍െറ ഹിന്ദുസ്ഥാനി സംഗീതമാണ്. മക്കളായ മധുശ്രീ, മധുവന്തി എന്നിവരോടൊപ്പം അമിത് ചൗബി(തബല), അശ്വിന്‍ വല വാള്‍ക്കര്‍ (ഹാര്‍മോണിയം) എന്നിവരും കൂടെയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.