തൃക്കരിപ്പൂര്‍: ജനതാദള്‍ ജില്ലാ കമ്മിറ്റിയംഗം എടാട്ടുമ്മലിലെ വി.വി. കൃഷ്ണന്‍െറ കാറിന് നേരെ ആക്രമണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മാരുതി കാറിന്‍െറ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഇത് രണ്ടാംതവണയാണ് കാറിന് നേരെ ആക്രമണമുണ്ടാകുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 12.37നാണ് സംഭവം. പ്രതിയുടെ ചിത്രം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റിട്ട് കോട്ടിട്ട് എത്തിയ അക്രമി ചെങ്കല്ല് എടുത്തുകൊണ്ടുവന്ന് കാറിലേക്ക് എറിയുകയാണ്. ഈ സമയം കൃഷ്ണനും ഭാര്യ ശൈലജയും മകള്‍ അനഘയും ഉറക്കത്തിലായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസവും കാറിന് നേരെ ആക്രമണമുണ്ടായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണം. ചന്തേര പൊലീസില്‍ പരാതി നല്‍കി. കെ.സി. വേണുഗോപാല്‍ എം.പി കൃഷ്ണന്‍െറ വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.