ന്യൂമാഹി അഴീക്കല്‍ കല്ലിനപ്പുറം കടലാക്രമണ ഭീഷണിയില്‍

ന്യൂമാഹി: ന്യൂമാഹിയില്‍ കടലാക്രമണ ഭീഷണി നേരിടുന്ന അഴീക്കല്‍ കല്ലിനപ്പുറം പ്രദേശം അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. പ്രദേശത്തെ എട്ടു കുടുംബങ്ങളാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. തലായിയിലും മാഹിയിലും മത്സ്യബന്ധന തുറമുഖത്തിന്‍െറ നിര്‍മാണം തുടങ്ങിയതോടെയാണ് കടലാക്രമണ ഭീഷണി രൂക്ഷമായത്. അഞ്ചു വര്‍ഷമായി മഴക്കാലത്ത് ഈ കുടുംബങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ശക്തമായ കടലേറ്റത്തില്‍ വീടിനകത്തേക്ക് വെള്ളം കയറും. രാത്രി ഉറക്കം ഏറെ ആധിയോടെയും ആശങ്കയോടെയുമാണ്. പഴയകത്ത് മൈഥിലി, സതി, താഹിറ, വ്യാസന്‍, പത്മജ, പോക്കര്‍, റുഖിയ, നാസര്‍ എന്നിവരുടെ കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ചന്ദ്രദാസന്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു തലശ്ശേരി ഏരിയാ പ്രസിഡന്‍റ് കെ.എ. രത്നകുമാര്‍, വാര്‍ഡംഗം പി. ശ്രീദേവി, കെ. ജയപ്രകാശ്, കെ.കെ. സമീര്‍ എന്നിവര്‍ എം.എല്‍.എയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.