പെരിങ്ങത്തൂര്‍: കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ കേരള സോഷ്യല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍െറ ഈ വര്‍ഷത്തെ മികച്ച രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുള്ള വെള്ളാവൂര്‍ മൂസ ഹാജി സ്മാരക അവാര്‍ഡിന് പെരിങ്ങത്തൂരിലെ എന്‍.എ. അബൂബക്കര്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. പെരിങ്ങത്തൂരിലെ വിദ്യാഭ്യാസ വിപ്ളവത്തിന് നാന്ദി കുറിച്ച സ്ഥാപനങ്ങളായ എന്‍.എ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെരിങ്ങത്തൂര്‍ മുസ്ലിം എല്‍.പി സ്കൂള്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജരായി പ്രവര്‍ത്തിക്കുന്നു. ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ചിറക്കരയിലെ ഗവ.അയ്യലത്ത് യു.പി സ്കൂളില്‍ നിന്നാണ് വിരമിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റാണ്. ഹൈകോടതി അഭിഭാഷകനായ വി. നന്ദകുമാര്‍, അഡ്വ.എ. ഹബീബുറഹ്മാന്‍, ഡോ. ഖലീലുറഹ്മാന്‍, ഡോ. മുഹമ്മദ് മുസ്തഫ, സീനിയര്‍ ജേണലിസ്റ്റ് അഷ്റഫ് വേലിക്കിലത്ത് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി 30ന് കോയമ്പത്തൂര്‍ ആയിഷ മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 5001 രൂപയും പ്രശസ്തിപത്രവും ശില്‍പവും എന്‍.എ. അബൂബക്കര്‍ മാസ്റ്റര്‍ക്ക് കൈമാറും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.