എന്‍ഡോസള്‍ഫാന്‍ പുരുഷ വന്ധ്യതക്ക് കാരണമാവും; ഡി.എന്‍.എ ശൃംഖല നശിപ്പിക്കും

പയ്യന്നൂര്‍: എന്‍ഡോസള്‍ഫാന്‍ ജീവികളുടെ ശരീരത്തില്‍ കടന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടത്തെല്‍. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. സതീഷ് സി. രാഘവന്‍െറ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് എന്‍ഡോസള്‍ഫാന്‍ മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടത്തെിയത്. എന്‍ഡോസള്‍ഫാന്‍െറ അംശങ്ങള്‍ അകത്തുചെന്നാല്‍ പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകുമെന്ന് പഠനത്തില്‍ തെളിഞ്ഞു. എലികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്. 20 ദിവസം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ കുറേശയായി നല്‍കിയതിലൂടെയാണ് ആണ്‍ എലികളുടെ വന്ധ്യത സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍ എലികളില്‍ വന്ധ്യതക്ക് കാരണമാകുന്നില്ല. അതേസമയം, ഇവ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യം കണ്ടത്തെി. ഡി.എന്‍.എക്ക് ക്രമേണ തകരാര്‍ സംഭവിക്കുന്നതായാണ് സ്ഥിരീകരിച്ചത്. ഇരട്ട ഗോവണിയുടെ ആകൃതിയിലുള്ള ഡി.എന്‍.എ ശൃംഖല എന്‍ഡോസള്‍ഫാന്‍ അകത്തുചെന്നപ്പോള്‍ രണ്ടായി വിഘടിച്ചുപോകുന്നതായാണ് കണ്ടത്തെല്‍. ഇതാണ് എന്‍ഡോസള്‍ഫാന്‍ ശരീരത്തിലത്തെിയ സ്ത്രീകള്‍ പ്രസവിക്കുന്ന കുട്ടികള്‍ ജന്മനാ വൈകല്യമുള്ളവരായി മാറാന്‍ കാരണമെന്ന് അനുമാനിക്കുന്നു. എന്‍ഡോസള്‍ഫാന്‍െറ അംശങ്ങള്‍ അകത്തുചെന്നാല്‍ കരള്‍, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി വ്യക്തമായി. പുരുഷ ബീജങ്ങളുടെ ബാഹ്യരൂപം മാറുന്നില്ളെങ്കിലും എണ്ണത്തിലും ചലനത്തിലും ഗണ്യമായ കുറവ് വരുന്നതാണ് വന്ധ്യതക്ക് കാരണമാകുന്നത്. മാത്രമല്ല, എലികളില്‍ ചുവന്ന രക്താണുക്കളുടെയും രക്തത്തിലെ പ്ളേറ്റ്ലെറ്റിന്‍െറയും കുറവും കണ്ടത്തെി. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനു പുറമെ രോഗിയുടെ മരണത്തിനും കാരണമാവും. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ സ്ഥിരീകരിച്ചത്. പ്രഥമഘട്ട പഠനമാണ് നടന്നതെന്നും കൂടുതല്‍ പഠനം നടക്കുമെന്നും ഡോ. സതീഷ് സി. രാഘവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ പഠനത്തിലൂടെ എന്‍ഡോസള്‍ഫാന്‍ ഭവിഷ്യത്തുകള്‍ വെളിച്ചത്തുവരുന്നത്. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഡൗണ്‍ ടു എര്‍ത്’ എന്ന മാസികയിലാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ആദ്യം ലേഖനം വന്നത്. തുടര്‍ന്ന് മറ്റു മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും പ്ളാന്‍േറഷന്‍ കോര്‍പറേഷനും ഇത് അംഗീകരിച്ചില്ല. വേണ്ടത്ര പഠനം നടത്താന്‍പോലും തയാറായില്ല. എന്‍ഡോസള്‍ഫാന്‍െറ നിര്‍മാണം നിരോധിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനത്തിന് പുതിയ പഠനറിപ്പോര്‍ട്ട് കാരണമാവുമെന്ന് പ്രതീക്ഷിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.