നിര്‍ഭയ സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം

കൂത്തുപറമ്പ്: ജനമൈത്രി പൊലീസ് നടപ്പാക്കുന്ന നിര്‍ഭയ സ്ത്രീ സുരക്ഷാ പദ്ധതിക്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. പരിശീലന പരിപാടി തലശ്ശേരി ഡിവൈ.എസ്.പി സാജു പോള്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട നൂറോളം പെണ്‍കുട്ടികളാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുത്തത്. രണ്ടുദിവസങ്ങളിലായി സ്കൂള്‍ ഹാളില്‍ വെച്ചാണ് പരിശീലനം. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനാവശ്യമായ പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. കരാട്ടേ, യോഗ എന്നിവയോടൊപ്പം മാനസികാരോഗ്യ മേഖലയിലും നിയമത്തിലും പരിശീലനം നല്‍കും. സംസ്ഥാന തലത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി. ശ്രീജ, എം.കെ. ലത, കെ. ബിന്ദു, കെ.വി. സീന, കെ. റജുല എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സ്കൂള്‍ മാനേജര്‍ ആര്‍.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് എസ്.ഐ ശിവന്‍ ചോടോത്, അഡീഷനല്‍ എസ്.ഐ ഇ. രാമചന്ദ്രന്‍, സ്കൂള്‍ പ്രധാനാധ്യാപിക ആര്‍.കെ. ചന്ദ്രമതി, പി.ടി.എ പ്രസിഡന്‍റ് പി.പി. സുനില്‍കുമാര്‍, വി.വി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.