തലശ്ശേരി: തലശ്ശേരി ട്രാഫിക് യൂനിറ്റിനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുതകുന്ന തരത്തില്‍ പൊലീസ് സ്റ്റേഷനായി ഉയര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച ഇതുസംബന്ധിച്ച് ഉത്തരവിറക്കും. ബുധനാഴ്ച മുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുണ്ടാവുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജില്ലാ പൊലീസും നഗരസഭയും ചേര്‍ന്ന് തലശ്ശേരി നഗരത്തില്‍ സ്ഥാപിച്ച കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനവും ജില്ലാ പൊലീസും ടെലിച്ചറി ചേംബര്‍ ഓഫ് കോമേഴ്സും ചേര്‍ന്ന് ട്രാഫിക് യൂനിറ്റിന് മുന്നില്‍ സ്ഥാപിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പ്രതിമ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ ഉപനേതാവും തലശ്ശേരി എം.എല്‍.എയുമായ ചടങ്ങിലെ അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനാക്കണമെന്ന ആവശ്യമുന്നയിച്ചത്. നഗരത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ജില്ലാ പൊലീസിന്‍െറ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാമറ സ്ഥാപിച്ചതിലൂടെ ലക്ഷ്യത്തിലത്തെിയതെന്ന് ചെന്നിത്തല പറഞ്ഞു. വ്യാപാരികളുടെ സഹകരണത്തോടെയും എം.പി, എം.എല്‍.എമാരുടെ ഫണ്ടുകള്‍ ഉപയോഗിച്ചും കാമറകള്‍ സ്ഥാപിക്കുന്നതോടെ കുറ്റവാളികളെ തേടിപ്പോകേണ്ടിവരില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിലെ കാമറകളുടെ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തശേഷമാണ് കലാമിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്തത്. ട്രാഫിക് സര്‍ക്കിള്‍ നാമകരണം നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം നിര്‍വഹിച്ചു. പ്രതിമ നിര്‍മിച്ച ശില്‍പി ഉണ്ണി കാനായിയെ മന്ത്രി പൊന്നാടയണിയിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, റിച്ചാര്‍ഡ് ഹേ, ഡി.ഐ.ജി ദിനേന്ദ്ര കശ്യപ്, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, സബ്കലക്ടര്‍ നവ്ജോത് ഖോസ, കൗണ്‍സിലര്‍ ഷെറിന്‍ ബീഗം, ഡിവൈ.എസ്.പി ഷാജുപോള്‍, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് കെ.സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഉത്തരമേഖലാ എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ സ്വാഗതവും സി.ഐ വി.കെ. വിശ്വംഭരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.