ഇരിട്ടി: കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നവീകരിക്കുന്ന തലശ്ശേരി-വളവുപാറ റോഡില്‍ മട്ടന്നൂര്‍ കളറോഡ് പാലം മുതല്‍ കൂട്ടുപുഴ പാലം വരെയുള്ള 26 കി.മീറ്റര്‍ ദീര്‍ഘമുള്ള റോഡിന്‍െറ പ്രവൃത്തിയുടെ ടെന്‍ഡറിന് അനുമതിയായി. കെ.എസ്.ടി.പി ചീഫ് ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കുകയും തുടര്‍ന്ന് ധനകാര്യ വകുപ്പിന്‍െറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ കൂടി പ്രത്യേക അനുമതിയും ലഭിച്ചതോടെയാണ് തടസ്സങ്ങള്‍ നീങ്ങിയത്. ഏറെനാള്‍ അനിശ്ചിതത്വത്തിലാവുകയും വിവാദങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്ത റോഡിന്‍െറ പുതിയ പ്രവൃത്തി ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് എസ്റ്റിമേറ്റ് തുകയേക്കാള്‍ 28 ശതമാനം തുക അധികം ടെന്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് റോഡിന്‍െറ പ്രവൃത്തി അനിശ്ചിതത്വത്തിലായിരുന്നു. അനുമതിയായതോടെ റോഡിന്‍െറയും അനുബന്ധ പാലങ്ങളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.