കണ്ണൂര്‍: ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍.എസ്.എസ് കണ്ണൂരിനെ പരീക്ഷണശാലയാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി. ജയരാജനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കതിരൂര്‍ സംഭവം നടന്ന് 505 ദിവസം വരെ പ്രതിയല്ലാത്ത പി. ജയരാജനെ 508ാം ദിനം പ്രതിയാക്കിയത് ആര്‍.എസ്.എസ് തീരുമാനത്തിന്‍െറ ഭാഗമാണ്. കൊച്ചിയിലത്തെിയ സര്‍സംഘ് ചാലകിനെ കാണാന്‍ പോയ കണ്ണൂരിലെ ആര്‍.എസ്.എസ് നേതൃത്വം ആര്‍.എസ്.എസ് വിടുമെന്ന് ഭീഷണിപ്പെടുത്തി. കതിരൂരില്‍ കൊലചെയ്യപ്പെട്ടയാളുടെ ബന്ധു ആത്മഹത്യ ചെയ്യുമെന്നാണ് ഭാഗവതിനെ അറിയിച്ചത്. ഇതിനുശേഷമാണ് ആര്‍.എസ്.എസ് സ്വന്തം നിയന്ത്രണത്തിലുള്ള സി.ബി.ഐയെക്കൊണ്ട് ജയരാജനെ കേസില്‍ പ്രതിചേര്‍പ്പിച്ചതെന്ന് കോടിയേരി ആരോപിച്ചു. കതിരൂരില്‍ കൊലപാതകം നടന്നപ്പോള്‍ പ്രാഥമികാന്വേഷണംപോലും നടത്താതെയാണ് യു.എ.പി.എ വകുപ്പ് ഉള്‍പ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകരായ ചിറ്റാരിപ്പറമ്പിലെ പ്രേമനും പൊയിലൂരിലെ വിനോദനും കൊല്ലപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തിയെങ്കിലും ആര്‍.എസ്.എസുകാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാന്‍പോലും സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഇത് ബി.ജെ.പിയുമായുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ ബന്ധമാണ് തെളിയിക്കുന്നത് -അദ്ദേഹം പറഞ്ഞു. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, എം.വി. ജയരാജന്‍, നിസാര്‍ അഹമ്മദ്, വി. സുരേന്ദ്രന്‍ പിള്ള, വി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.