കണ്ണൂര്‍: വന്‍ വികസന സാധ്യതയുള്ള ജില്ലയാണ് കണ്ണൂരെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ കിഴക്കെ കവാടത്തിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വികസന പാതയിലാണ്. വികസന കാര്യത്തില്‍ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ടി.ഒ. മോഹനന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ എം.കെ. ശൈലേന്ദ്രന്‍, അഡ്വ. റഷീദ് കവ്വായി തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ സ്വാഗതവും കെ.വി. അസഫ് നന്ദിയും പറഞ്ഞു. പൊലീസ് ക്ളബ്-പ്രസ്ക്ളബ് റോഡില്‍ നിന്ന് ആരംഭിക്കുന്ന കിഴക്കെ കവാടം റോഡ് പുതിയ റിസര്‍വേഷന്‍ കൗണ്ടറിനരികെയാണത്തെുക. 1.30 കോടിയുടെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. നിലവിലുള്ള റോഡ് വീതികൂട്ടുന്നതിന് ആഭ്യന്തര വകുപ്പ് സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്ത് മെക്കാഡം ടാറിങ്, ഓവുചാലുകള്‍, ടൈലുകള്‍ പാകിയ ഫുട്പാത്തുകള്‍, പാര്‍ശ്വഭിത്തികള്‍, ഗേറ്റ് എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.