ജാമിഅ അസ്അദിയ എക്സിബിഷന്‍ തുടങ്ങി

പാപ്പിനിശ്ശേരി: എക്സിബിഷന്‍ സ്റ്റാളുകള്‍ കാഴ്ചക്കാരനായി നടന്നുകണ്ട കണ്ണൂര്‍ ഐ.ജി ദിനേന്ദ്ര കശ്യപ് കണക്കിലെ കളിയില്‍ കാര്‍ഡ് നീക്കി വിജയംനേടിയത് കൗതുകമായി. പാപ്പിനിശ്ശേരി വെസ്റ്റില്‍ ജാമിയ അസ്അദിയ അറബിക് കോളജ് ഏഴാം സനദ് ദാന സമ്മേളനത്തിന്‍െറ ഭാഗമായി ഒരുക്കിയ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഐ.ജി ഗണിതക്കുരുക്കുകളുള്ള കൃസൃതിക്കള്ളികളില്‍ കൃത്യമായി അക്കങ്ങളുടെ കാര്‍ഡ് നീക്കി ഒന്നാം നീക്കത്തില്‍തന്നെ വിജയിച്ചത്. കോളജ് കെട്ടിടത്തില്‍ ഒരുക്കിയ എക്സിബിഷന്‍ ശ്രദ്ധേയമായി. പാറക്കെട്ടിനുള്ളിലെ ഗുഹാമുഖം കടന്നാണ് എക്സിബിഷന്‍ ഹാളിലേക്കുള്ള പ്രവേശനം. പുരാവസ്തു ഉപകരണങ്ങളും വിവിധ വൈജ്ഞാനിക ശാഖകളുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഒ. മുഹമ്മദ് അസ്ലാം മുഖ്യാതിഥിയായി. തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം സ്റ്റാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്തഫ പൂക്കോയതങ്ങള്‍ വേദിയിലുള്ളവരെ പരിചയപ്പെടുത്തി. ജില്ല്ള പഞ്ചായത്ത് മെംബര്‍ പി.പി. ഷാജിര്‍, ഡോ. പി.കെ.പി. മുസ്തഫ മുഹമ്മദ്, ഡോ. കെ. ജാഫര്‍, ഉസ്മാന്‍ഹാജി വേങ്ങാട്, ഡോ. ആന്ത്രു, ‘മാധ്യമം’ ബ്യൂറോ ചീഫ് സി.കെ.എ. ജബ്ബാര്‍, അഡ്വ. മുഹമ്മദ് ഫൗസ്, കെ.പി. മുഹമ്മദ് ഫൈസല്‍, ബി.പി. ശ്യാം, മുസ്തഫ ഹാജി, കെ.പി. മുഹമ്മദ് കുഞ്ഞി ഹാജി, എം.വി. മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ ഹാജി ഇരിണാവ്, ഹാമിദ് കോയമ്മ തങ്ങള്‍, പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍, എ. ഉമര്‍കോയ തങ്ങള്‍, എ.കെ. അബ്ദുല്‍ ബാഖി, ബി. യൂസുഫ് ബാഖവി, അഷ്റഫ് ബംഗാളി മുഹല്ല, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, വി.പി. വമ്പന്‍ എന്നിവര്‍ പങ്കെടുത്തു. ഷൗക്കത്തലി അസ്അദി സ്വാഗതവും ഇല്യാസ് ഇരിണാവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.