സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിവറേജ് ഒൗട്ട്ലെറ്റ് വളഞ്ഞു

കണ്ണൂര്‍: പാതയോരത്തെ മദ്യഷാപ്പുകള്‍ നീക്കംചെയ്യണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കാല്‍ടെക്സ് ജങ്ഷനിലെ ബിവറേജ് ഒൗട്ട്ലെറ്റ് വളഞ്ഞു. കലക്ടറേറ്റ് പരിസരത്തുനിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഒൗട്ട്ലെറ്റ് വളയുകയായിരുന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ജില്ല പ്രസിഡന്‍റ് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തിക്കുകയാണെങ്കില്‍ വിധി നടപ്പാക്കുന്നതുവരെ വിവിധ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, മദ്യവിരുദ്ധസമിതി നേതാക്കളായ മുകുന്ദന്‍ മാസ്റ്റര്‍, രാജന്‍ കോരമ്പത്ത്, ദേവദാസ് തളാപ്പ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ല സമിതിയംഗങ്ങളായ സി.കെ. മുനവ്വിര്‍ ഇരിക്കൂര്‍, അഹ്മദ് കുഞ്ഞി, മധു കക്കാട്, ത്രേസ്യാമ്മ, മണ്ഡലം നേതാക്കളായ കെ.ടി. സലാം, ഖല്ലാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാജിദ ഷജീര്‍ സ്വാഗതവും എന്‍.എം. കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.